സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു
ന്യൂഡൽഹി: ഉദ്യോഗാർഥികൾ കാത്തിരുന്ന ഈ വർഷത്തെ സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. മെയ് ഇരുപത്തിയഞ്ചിന് നടന്ന പരീക്ഷയുടെ ഫലമാണ് ബുധനാഴ്ച (11-06-2025) വൈകീട്ട് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പ്രഖ്യാപിച്ചത്.
എങ്ങനെ പരിശോധിക്കാം?
- യു.പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ upsc.gov.in തുറക്കുക
- 2025-ലെ യു.പി.എസ്.സി. സിവില്‍ സര്‍വീസ് പരീക്ഷാഫലം ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക
- അപ്പോള്‍ പരീക്ഷാഫലത്തിന്റെ പിഡിഎഫ് സ്‌ക്രീനില്‍ തുറന്നുവരും
- ഇതില്‍ രജിസ്‌ട്രേഷന്‍ നമ്പര്‍ ഉണ്ടോ എന്ന് പരിശോധിക്കാം
- ആവശ്യമെങ്കില്‍ പരീക്ഷാഫലത്തിന്റെ പിഡിഎഫ് ഡൗണ്‍ലോഡ് ചെയ്തും പ്രിന്റെടുത്തും സൂക്ഷിക്കാം
ഈ വര്‍ഷം 979 ഒഴിവുകളിലേക്കാണ് യു.പി.എസ്.സി. സിവില്‍ സര്‍വീസ് പരീക്ഷ നടത്തിയത്. പത്ത് ലക്ഷത്തിലേറെ പേരാണ് ഇത്തവണ പ്രിലിമിനറി പരീക്ഷ എഴുതിയത്. ഓരോ തെറ്റായ ഉത്തരത്തിനും മൂന്നിലൊന്ന് മാര്‍ക്കാണ് കുറയ്ക്കുന്ന തരത്തിലായിരുന്നു ഇത്തവണത്തെ നെഗറ്റീവ് മാര്‍ക്ക് സംവിധാനം.
Highlights: Civil Service Preliminary Examination Results Announced