കാലിക്കറ്റ് സർവകലാശാല പരീക്ഷ മാറ്റി
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല അഫിലിയേറ്റഡ് കോളജുകളിലെ ഏപ്രിൽ രണ്ടിന് തുടങ്ങാനിരുന്ന രണ്ടാം സെമസ്റ്റർ (FYUGP-2024 പ്രവേശനം) നാലു വർഷ ബിരുദ പ്രോഗ്രാം ഏപ്രിൽ 2025 റഗുലർ പരീക്ഷകൾ ഏപ്രിൽ മൂന്നിന് തുടങ്ങും. വിശദ സമയക്രമം വെബ്സൈറ്റിൽ.
പിഎച്ച്.ഡി. പ്രവേശനം കാലിക്കറ്റ് സര്‍വകലാശാല പിഎച്ച്.ഡി പ്രവേശനം 2024ന് ഓണ്‍ലൈനായി ലേറ്റ് രജിസ്ട്രേഷന്‍ ചെയ്യാനുള്ള തീയതി മാര്‍ച്ച് 10 വരെ നീട്ടി. ഓണ്‍ലൈന്‍ അപേക്ഷയില്‍ നല്‍കിയ ഇ-മെയില്‍ വിലാസത്തില്‍ നിന്ന് phdmphil@uoc.ac.in വിലാസത്തിലേക്ക് മെയില്‍ വഴി ആവശ്യപ്പെടുന്നവര്‍ക്ക് എഡിറ്റിങ് സൗകര്യം ലഭ്യമാക്കും.
ഫോണ്‍ : 0494 2407016, 2407017. പരീക്ഷ ഫലം സംയോജിത ഒന്ന്, രണ്ട് സെമസ്റ്റർ ബി.ആർക്. (2015 മുതൽ 2021 വരെ പ്രവേശനം) ഏപ്രിൽ 2025, (2022 മുതൽ 2024 വരെ പ്രവേശനം) മേയ് 2025 റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ മാർച്ച് 20 വരെയും 190 രൂപ പിഴയോടെ 24 വരെയും അപേക്ഷിക്കാം. ലിങ്ക് മാർച്ച് അഞ്ച് മുതൽ ലഭ്യമാകും.