സംസ്‌കൃത സര്‍വകലാശാല പരീക്ഷ തീയതികളില്‍ മാറ്റം
കാലടി(KALADY): ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ രണ്ടാം സെമസ്റ്റര്‍ നാല് വര്‍ഷ ബിരുദ പ്രോഗ്രാമിന്റെ ഏപ്രില്‍ പത്തിന് നടക്കേണ്ട കമ്മ്യൂണിക്കേറ്റീവ് ഉര്‍ദ്ദു ഫോര്‍ വേരിയസ് ഒക്കേഷന്‍സ് പരീക്ഷ ഏപ്രില്‍ 11ലേയ്ക്ക് മാറ്റി. സമയം ഉച്ചകഴിഞ്ഞ് രണ്ട് മുതല്‍ നാലുവരെ. രണ്ടും ആറും ഏഴും എട്ടും സെമസ്റ്റര്‍ ബി.എഫ്.എ. പരീക്ഷകളുടെ തീയതിയിലും സമയത്തിലും വ്യത്യാസമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ssus.ac.in സന്ദര്‍ശിക്കുക.
Highlights: ssus university second semester exam postponed