Education/Career

ജെഇഇ മെയിൻ 2025 ഫലം ഏപ്രിൽ 19 ശനിയാഴ്‌ച പ്രഖ്യാപിക്കും

ന്യൂഡൽഹി ( New Delhi): ജോയിൻ്റ് എൻട്രൻസ് എക്‌സാമിനേഷൻ (ജെഇഇ) മെയിൻ 2025 ഫലം ഏപ്രിൽ 19 ശനിയാഴ്‌ച പ്രഖ്യാപിക്കുമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) അറിയിച്ചു. ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെ പരീക്ഷയുടെ അന്തിമ ഉത്തരസൂചിക പുറത്തിറക്കിയതിന് ശേഷമാണ് പ്രഖ്യാപനം. ഫലം പ്രസിദ്ധീകരിച്ചുകഴിഞ്ഞാൽ കഴിഞ്ഞാൽ രജിസ്‌ട്രേഷൻ നമ്പർ, ജനനത്തീയതി, ക്യാപ്‌ച കോഡ് എന്നിവ നൽകി ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് പരീക്ഷാ ഫലം അറിയാവുന്നതാണ്.

പരീക്ഷയിലെ ടോപ്പർമാരുടെ പട്ടികയും ജെഇഇ അഡ്വാൻസ്‌ഡിൻ്റെ കട്ട് ഓഫ് സ്‌കോറും ഏജൻസി നൽകും. ജെഇഇ മെയിൻസിന് (സെഷൻ 1,2 എന്നിവ സംയോജിപ്പിച്ച്) യോഗ്യത നേടുന്ന മികച്ച 2.5 ലക്ഷം ഉദ്യോഗാർഥികളെ വിജയികളായി പ്രഖ്യാപിക്കും. അന്തിമ ഫലം ഏപ്രിൽ 17ന് പുറത്തിറക്കേണ്ടതായിരുന്നുവെന്നും ഏപ്രിൽ 18 വെള്ളിയാഴ്‌ചയോടെ ഉത്തര സൂചിക പുറത്തിറക്കുമെന്നും എൻടിഎ നേരത്തെ അറിയിച്ചിരുന്നു.

ഏകദേശം 15 ലക്ഷം ഉദ്യോഗാർഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്.

Highlights: JEE MAIN 2025 SESSION

error: