Entertainment

ദളപതിയുടെ അവസാന വരവ് ഗംഭീരമാകുമോ? ‘ജന നായക’ന്റെ ഗ്ലിംപ്‌സ് വിജയുടെ പിറന്നാള്‍ ദിനത്തില്‍

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് ‘ജന നായകന്‍’. രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി വിജയ് അവസാനമായി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. എച്ച് വിനോദാണ് സംവിധാനം നിര്‍വഹിക്കുന്നത്. അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷകളാണ് സിനിമയ്ക്കുള്ളത്. ഇപ്പോഴിതാ സിനിമയുടെ ആദ്യ ഗ്ലിംപ്‌സിനെക്കുറിച്ചുള്ള അപ്ഡേറ്റ് പുറത്തുവരുകയാണ്.

വിജയുടെ പിറന്നാള്‍ ദിനമായ ജൂണ്‍ 22 ന് ഗ്ലിംപ്‌സ് പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്. നടന്റെ പിറന്നാള്‍ ദിനത്തില്‍ വരാനിരിക്കുന്ന സിനിമകളുടെ അപ്‌ഡേറ്റ് പുറത്തുവിടുന്നത് പതിവാണ്. കഴിഞ്ഞ വര്‍ഷത്തെ പിറന്നാള്‍ ദിനത്തില്‍ ദി ഗോട്ടിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. വിജയ്യുടെ അവസാന ചിത്രമായതിനാല്‍ വലിയ പ്രതീക്ഷകളോടെയാണ് സിനിമാപ്രേമികള്‍ ജനനായകന്‍ ടീസറിനായി കാത്തിരിക്കുന്നത്. സിനിമയുടെ ഷൂട്ടിംഗ് സെറ്റില്‍ നിന്നുള്ള സ്റ്റില്ലുകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലാണ്.

Highlights: Will Thalapathy’s finale be grand? Glimpses of ‘Jana Nayak’ on Vijay’s birthday from

error: