ചിരഞ്ജീവിയുടെ നായികയായി നയൻതാര !
ചിരഞ്ജീവിയുടെ നായികയായി വീണ്ടും നയൻതാരയെത്തുന്നത് ആരാധകരെ ആവേശത്തിലാക്കിയിരുന്നു. ഇപ്പോഴിതാ നയൻതാരയുടെ പ്രതിഫലം സംബന്ധിച്ച റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ആറ് കോടി രൂപ മാത്രമാണ് താരം പ്രതിഫലമായി ആവശ്യപ്പെട്ടത് എന്ന് അടുത്തവൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു.
ചിത്രത്തിന്റെ മസ്സൂരിയിലെ ലൊക്കേഷനില്‍ നായിക നയൻതാര ജോയിൻ ചെയ്തു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നയൻതാര നായികയായി അവസാനമെത്തിയ ചിത്രം ഒടിടിയിലൂടെയാണ് റിലീസ് ചെയ്തത്. ടെസ്റ്റ് എന്ന സിനിമയാണ് നയൻതാരയുടേതായെത്തിയത്. നയന്താരയ്ക്കൊപ്പം, മാധവന്, സിദ്ധാര്‍ത്ഥ്, മീര ജാസ്മിന് എന്നിവരാണ് ചിത്രത്തില്‍ അണിനിരന്നത്. വൈ നോട്ട് പ്രൊഡക്ഷന്‍ മേധാവിയായ നിര്‍മ്മാതാവ് ശശികാന്ത് ആദ്യമായി സംവിധാനം ചെയ്തമാണ് ചിത്രം ആണ് ടെസ്റ്റ്.
നയൻതാരയുടെ രക്കായി എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. സെന്തില്‍ നള്ളസാമി സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ബജറ്റും വലിയ തുകയാണെന്നാണ് റിപ്പോര്‍ട്ട്. ഗൗതം രാജേന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഗോവിന്ദ് വാസന്തയാണ് സംഗീതം നിര്‍വഹിക്കുന്നത്.
Highlights: Nayanthara to star opposite Chiranjeevi!