Entertainment

സല്‍മാന്‍ ഖാനും രശ്‌മികയും ഇതെന്തൊരു കെമിസ്‌ട്രി; പ്രേക്ഷകരുടെ ഹൃദയമിടിപ്പ് കൂട്ടി ‘സിക്കന്ദറി’ലെ നാച്ചെ ഗാനം

സല്‍മാന്‍ ഖാനും രശ്‌മിക മന്ദാനയും ആദ്യമായി ഒരുമിക്കുന്ന ബോളിവുഡ് ചിത്രം സിക്കന്ദറിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേമികള്‍. ചിത്രത്തിലെ സിക്കന്ദര്‍ നാച്ചെ എന്ന ഗാനം പുറത്തിറങ്ങി. മനോഹരമായ ഈണത്തില്‍ തകര്‍പ്പന്‍ നൃത്തച്ചുവടുകള്‍ തന്നെയാണ് ഈ ഗാനരംഗത്തിന്റെ ഹൈലൈറ്റ്. ഈ ഗാനരംഗത്തില്‍ രശ്‌മി മന്ദാനയുടെയും സല്‍മാന്‍ ഖാൻ്റെ  കെമിസ്‌ട്രിയും ഡാന്‍സും പ്രേക്ഷകരുടെ മനം കവരുകയാണ്.

എ ആര്‍ മുരുകദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനമാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. ഇതിന് മുന്‍പ് പുറത്തിറങ്ങിയ ഗാനവും ടീസറും പ്രേക്ഷകര്‍ ഏറ്റെടുത്തതാണ്. ഗാനരംഗത്തില്‍ കറുത്ത നിറത്തിലുള്ള വേഷമണിഞ്ഞാണ് സല്‍മാന്‍ ഖാന്‍ എത്തുന്നത്.

ഗോള്‍ഡന്‍ കളറിലുള്ള തിളങ്ങുന്ന വസ്‌ത്രമണിഞ്ഞാണ് രശ്‌മിക എത്തുന്നത്. ഈ പാട്ടിന് വേണ്ടി അഹമ്മദ് ഖാന്‍ ആണ് നൃത്തം ചിട്ടപ്പെടുത്തിയിരിക്കുന്നത്. അതിലുപരി ഗാനരംഗത്തിന്‍റെ സെറ്റും മനോഹരമായാണ് ഒരുക്കിയിരിക്കിയിരിക്കുന്നത്.

സമീര്‍ അഞ്ചാന്‍റെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്ന ജെഎഎം8 ആണ്. അമിത് മിശ്ര, ആകാശ, സിദ്ധാന്ത് മിശ്ര എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. ആക്ഷന് പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ഗ്യാങ്സ്‌റ്റര്‍ ആയാകും സല്‍മാന്‍ ഖാന്‍ എത്തുക.

വന്‍ മുതല്‍മുടക്കിലൊരുങ്ങുന്ന ചിത്രം നിര്‍മിക്കുന്നത് സാജിദ് നദിയാദ്‌വാലയാണ്. സത്യരാജ് പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണിത്. ഷര്‍മാന്‍ ജോഷി, പ്രതീക് ബബ്ബര്‍, കാജല്‍ അഗര്‍വാള്‍ എന്നിവരടങ്ങുന്ന വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. 2025 ല്‍ ഈദ് റിലീസായി മാര്‍ച്ച് 28 ന് ചിത്രം തിയേറ്ററുകളില്‍ എത്തും.

നാലു വര്‍ഷത്തിന് ശേഷമാണ് മുരുകദോസ് സംവിധാന രംഗത്തേക്ക് തിരിച്ചെത്തുന്നത്. മലയാളിയായ വിവേക് ഹര്‍ഷനാണ് സിനിമയുടെ എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം തിരുനാവുക്കരശു.സല്‍മാന്‍ ഖാനും എ ആര്‍ മുരുകദോസും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. പോര്‍ച്ചുഗലിലും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലുമാണ് ചിത്രികരിച്ചത്.

സന്തോഷ് നാരായണനാണ് ചിത്രത്തിനായി പശ്ചാത്തല സംഗീതം ഒരുക്കുന്നത്. സന്തോഷിന്‍റെ ആദ്യ ബോളിവുഡ് ചിത്രം കൂടിയാണിത്. പ്രീതം ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്.

error: