സിനിമ തീർന്നയുടനെ നിങ്ങൾ തിയറ്റർ വിടരുത്; പ്രേക്ഷകരോട് അഭ്യർഥനയുമായി പൃഥ്വിരാജ്
സിനിമ തീർന്നയുടനെ തിയറ്റർ വിട്ടുപോകരുതെന്ന് പ്രേക്ഷകരോട് അഭ്യർഥിച്ച് പൃഥ്വിരാജ്(Prithviraj). ‘ലൂസിഫർ’ സിനിമ പോലെ എമ്പുരാനിലും (Empuran) എൻഡ് സ്ക്രോൾ ടൈറ്റിൽ ഉണ്ടെന്നും സൂക്ഷ്മതയോടെ വായിച്ചിട്ടേ തിയറ്റർ വിടാവൂ എന്നും പൃഥ്വിരാജ് പറഞ്ഞു.
മോഹൻലാലിനൊപ്പം (Mohanlal) ദ് ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.‘മൂന്നാം ഭാഗം പിന്നെയും നിങ്ങളെ പുതിയൊരു ലോകത്തേക്കാണ് കൊണ്ടുപോകുന്നത്. രണ്ടാം ഭാഗം കാണുമ്പോൾ അതു മനസിലാവും. എനിക്കൊരു അപേക്ഷയുണ്ട്. എമ്പുരാൻറെ എൻഡ് സ്ക്രോൾ ടൈറ്റിൽസ് കാണണം. ലൂസിഫറിലേതുപോലെ ഇതിലും എൻഡ് സ്ക്രോൾ ടൈറ്റിൽ ഉണ്ട്.
അത് ശ്രദ്ധയോടെ വായിക്കണം. അതിൽ വരുന്ന വാർത്തകളും വാചകങ്ങളും വായിക്കുക. അത് തീരുന്നതിനു മുമ്പ് തിയറ്റർ വിടരുത്. ആ ലോകം എങ്ങനെയാണ് എന്നതിൻറെ സൂചനയാവും അത്,’’–പൃഥ്വിരാജ് പറഞ്ഞു. മൂന്നാം ഭാഗം സംഭവിക്കുമോ എന്ന് അപ്പോൾ മാത്രമേ അറിയാനാവൂ എന്ന് മോഹൻലാലും കൂട്ടിച്ചേർത്തു. മാർച്ച് 27നാണ് ചിത്രം ആഗോളറിലീസായി തിയറ്ററുകളിലെത്തുന്നത്.
Highlight: Prithviraj says Don’t leave the theaters as soon as the Empuran movie ends