Entertainment

ജനപ്രീതിയില്‍ മുന്നിലെത്തി സാമന്ത; പിന്നിലാക്കിയത് ബോളിവുഡ് നടിയെ !

ജനപ്രീതിയുള്ള നടിമാരിൽ ഒന്നാം സ്ഥാനത്തെത്തി തെന്നിന്ത്യൻ താരം സാമന്ത. ബോളിവുഡ് നടി ആലിയ ഭട്ടിനെയാണ് സാമന്ത മറികടന്നത്. ഓര്‍മാക്സ് മീഡിയയാണ് ഏപ്രില്‍ മാസത്തെ പട്ടിക പുറത്തുവിട്ടത്. ആലിയ ഭട്ട് രണ്ടാമത് എത്തിയപ്പോള്‍ ബോളിവുഡിലെ മുൻനിര നടി ദീപിക പദുക്കോണ്‍ മൂന്നാം സ്ഥാനത്തെത്തി. ഏറ്റവും പ്രതിഫലം വാങ്ങിക്കുന്ന ഇന്ത്യൻ താരങ്ങളില്‍ ഒരാളാണ് ദീപിക പദുക്കോണ്‍.

നാലാം സ്ഥാനത്തുള്ളത് നടി രശ്‍മിക മന്ദാനയാണ്. തൊട്ടുപിന്നില്‍ കാജല്‍ അഗര്‍വാളാണ് ഉള്ളത്. ആറാം സ്ഥാനത്ത് തൃഷയും ഇടം നേടി. മലയാളികളുടെ പ്രിയപ്പെട്ട താരം സായ് പല്ലവിയാണ് താരങ്ങളില്‍ ഏഴാമതുള്ളത്. തുടര്‍ച്ചയായി ഹിറ്റുകളുടെ ഭാഗമാകുന്നതാണ് നായിക താരങ്ങളില്‍ മുന്നിലെത്താൻ സായ് പല്ലവിയെയും സഹായിച്ചത്.സായ് പല്ലവി നായികയായ തെലുങ്ക് ചിത്രം തണ്ടേൽ വൻ ഹിറ്റായി മാറിയിരുന്നു.

പട്ടികയിൽ സായ്‍ പല്ലവിക്ക് പിന്നാലെ നയൻതാരയും ബോളിവുഡ് താരങ്ങളായ കത്രീന കൈഫും ശ്രദ്ധ കപൂറും ഇടംനേടി എന്നാണ് ഓര്‍മാക്സ് മീഡിയ പുറത്തുവിട്ട പട്ടികയില്‍ വ്യക്തമാകുന്നത്.

Highlights: Samantha tops the list of most popular actresses; leaves behind Bollywood actress!

error: