ഇടുക്കിയിൽ കവുങ്ങ് വീടിന് മുകളിലേക്ക് വീണ് മൂന്നു വയസുകാരന് പരിക്ക്
ഇടുക്കി(Idukki): ഇടുക്കിയിൽ കവുങ്ങ് വീടിന് മുകളിലേക്ക് പതിച്ച് മൂന്നു വയസുകാരന് പരിക്കേറ്റു. ഇന്ന് രാവിലെ അഞ്ചുമണിയോടുകൂടിയാണ് സംഭവം. ശക്തമായ കാറ്റിലും മഴയിലുമാണ് വീടിന് മുകളിലേക്ക് കവുങ്ങ് മറിഞ്ഞുവീണത്. ചെമ്മണ്ണാർ ആറ്റിങ്കൽപ്ലാക്കൽ സനീഷിന്റെ മകൻ ക്രിസ്റ്റിക്കാണ് പരുക്കേറ്റത്. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ക്രിസ്റ്റിയെ രാജാക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കിടപ്പുമുറിക്ക് മുകളിലേക്ക് കവുങ്ങ് ഒടിഞ്ഞ് വീഴുകയായിരുന്നു. ആസ്ബറ്റോസ് ഷീറ്റിന്റെ പാളി പതിച്ചാണ് ക്രിസ്റ്റിക്ക് പരുക്കേറ്റത്. അപകടസമയത്ത് സനീഷും ഭാര്യയും മകനുമായിരുന്നു മുറിയിൽ ഉണ്ടായിരുന്നത്. അമിതമായി രക്തസ്രാവം ഉണ്ടായതോടുകൂടി കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
Highlights: Three-year-old injured after a tree falls on top of a house in Idukki