പാലക്കാട് കോട്ടായിൽ കോൺഗ്രസ് ഓഫീസിൽ പൂട്ടു തകർത്ത് കയറി, സിപിഎം പതാക സ്ഥാപിച്ചു
പാലക്കാട്(Palakkad): കോട്ടായിൽ കോൺഗ്രസ് ഓഫീസിൽ പൂട്ട് തകർത്ത് കയറി സിപിഎം പ്രവ൪ത്തക൪ സിപിഎം പതാക സ്ഥാപിച്ചു. കോൺഗ്രസ് വിട്ട മോഹൻകുമാറും സിപിഎം പ്രാദേശിക നേതാക്കളും ചേർന്നാണ് പൊലീസ് പൂട്ടിയ വാതിൽ പൊളിച്ച് കോൺഗ്രസ് ഓഫീസിനുള്ളിൽ കയറിയത്. കോൺഗ്രസ് കൊടിമരം കട്ട൪ ഉപയോഗിച്ച് മുറിച്ചു മാറ്റിയ ശേഷം സിപിഎം പതാകയും ഫ്ളക്സും വെച്ചു. പാർട്ടി ഓഫീസിനെ ചൊല്ലിയുള്ള തർക്കത്തിനെ തുടർന്ന് നേരത്തെ പൊലീസ് ഓഫീസ് പൂട്ടിയിരുന്നു.
Highlights: Congress office in Kottayam, Palakkad, broken open, CPM flag installed