HighlightsKerala

ആശാമാരൊടൊപ്പം സുരേഷ് ഗോപി

രണ്ടാം തവണയാണ് സുരേഷ് ഗോപി സമരവേദിയില്‍ എത്തുന്നത്

തിരുവനന്തപുരം: ആശാ വര്‍ക്കേഴ്‌സിന്റെ സമരവേദിയില്‍ വീണ്ടുമെത്തി സുരേഷ് ഗോപി.
മഴയത്ത് സമരം ചെയ്യുന്നവര്‍ക്ക് റെയ്ന്‍കോട്ടുകളും കുടകളും വാങ്ങി നല്‍കി. ആശാ വര്‍ക്കര്‍മാരുടെ പ്രശ്‌നങ്ങള്‍ അറിയിക്കാനായി നാളെ ഡല്‍ഹിക്ക് പോവുകയാണെന്ന് സുരേഷ് ഗോപി അറിയിച്ചു. ഇത് രണ്ടാം തവണയാണ് സുരേഷ് ഗോപി സമരവേദിയില്‍ എത്തുന്നത്.

ഡല്‍ഹിയിലെത്തി കേന്ദ്ര മന്ത്രി ജെ പി നദ്ദയെ കാണുമെന്നും ആവശ്യമെങ്കില്‍ പ്രധാനമന്ത്രിയെ കാണുമെന്നും സുരേഷ് ഗോപി പറഞ്ഞു. നേരത്തെയും സുരേഷ് ഗോപി സമരവേദി സന്ദര്‍ശിച്ചിരുന്നു. ആശാവര്‍ക്കര്‍മാരുടെ ആവശ്യം കേന്ദ്രസര്‍ക്കാരിനെ അറിയിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. കൂടാതെ വിഷയം പ്രധാനമന്ത്രിയെയും ആരോഗ്യമന്ത്രിയെയും ധരിപ്പിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

സമരത്തിന് പിന്തുണയുമായാണ് സുരേഷ് ഗോപി ആശാവര്‍ക്കര്‍മാരെ നേരില്‍ കണ്ടത്. സമരത്തെ ആരും താഴ്ത്തിക്കെട്ടേണ്ട ആവശ്യമില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. താന്‍ സമരത്തിന്റെ ഭാഗമല്ലെന്നും സമരം ചെയ്യുന്ന മനുഷ്യരെ കാണാനാണ് വന്നതെന്നും സുരേഷ് ഗോപി വ്യക്തമാക്കി. അതേസമയം വിഷയം കേന്ദ്രസര്‍ക്കാരിനെ അറിയിക്കുന്നതിനൊപ്പം മാനദണ്ഡം പരിഷ്‌കരിക്കണമെന്ന ആവശ്യം മുന്നോട്ട് വയ്ക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു.

error: