സെക്രട്ടേറിയറ്റിന് മുന്നിലെ സമരം അവസാനിപ്പിച്ച് അങ്കണവാടി ജീവനക്കാർ
തിരുവനന്തപുരം(Trivandrum): അങ്കണവാടി ജീവനക്കാർ നടത്തിയ അനിശ്ചിതകാല സമരം അവസാനിപ്പിച്ചു. ധനമന്ത്രിയുമായുള്ള ചർച്ചകളിൽ ലഭിച്ച ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിച്ചതെന്ന് സമരസമിതി അറിയിച്ചു.
സെക്രട്ടറിയേറ്റിന് മുന്നിൽ 13 ദിവസമായി രാപ്പകൽ സമരം തുടരുകയായിരുന്നു. ഇവരുടെ വേതനവർധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ പരിഗണിക്കുമെന്ന് ധനമന്ത്രി കെ. എൻ. ബാലഗോപാൽ ഉറപ്പ് നൽകിയതോടെയാണ് സമരം അവസാനിപ്പിച്ചത്.
കഴിഞ്ഞ ദിവസം സമരക്കാർ മന്ത്രിയുമായി ചർച്ച നടത്തിയിരുന്നു. ഇതിന്റെ മിനുട്ട് സമരസമിതിക്ക് കൈമാറിയ ശേഷമാണ് അന്തിമ തീരുമാനം. മൂന്നു മാസത്തിനുള്ളിൽ അങ്കണവാടി ജീവനക്കാരുടെ പ്രശ്നങ്ങൾ പഠിച്ച് പരിഹാരം കാണാനായി വിദഗ്ധ സമിതിയെ നിയോഗിക്കുമെന്നും മന്ത്രി ഉറപ്പു നൽകിയതായി സമരസമിതി അറിയിച്ചു.
Highlights: Anganwadi workers end protest in front of the Secretariat