HighlightsKerala

ഗർഭിണിയായ യുവതിയുടെ ആത്മഹത്യ: ഭർത്താവിന്റെ വീട്ടുകാർക്കെതിരെ ആരോപണവുമായി കുടുംബം

കോട്ടയം(Kottayam): ഗർഭിണിയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിന്റെ കുടുംബത്തിനെതിരെ യുവതിയുടെ കുടുംബം. കടപ്ലാമറ്റത്ത്
അമിതാ സണ്ണി (32)യാണ് ആത്മഹത്യ ചെയ്തത്. ഭർത്താവിന്റെ വീട്ടുകാരുടെ പീഡനമാണ് അമിതാ സണ്ണി ആത്മഹത്യ ചെയ്യാൻ കാരണം.

കഴിഞ്ഞ ആഴ്ചയാണ് അമിതാ സണ്ണി വീടിനുള്ളിൽ ആത്മഹത്യ ചെയ്തത്. സംഭവത്തെ തുടർന്ന് കടുത്തുരുത്തി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവതിയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച കുടുംബം, നീതി ലഭ്യമാകുന്നതിനായി നിയമ നടപടികൾക്കൊരുങ്ങുകയാണ്.

Highlights: Pregnant Woman’s Suicide: Family Raises Allegations Against Husband’s Relatives

error: