ബനാറസ് ഹിന്ദു സർവലാശാലയിൽ പിഎച്ച്ഡി പ്രവേശനം നിഷേധിച്ചു; ദലിത് വിദ്യാർത്ഥിയുടെ സമരം പതിനാലാം ദിനത്തിലേക്ക്
വാരണാസി(VARNASI): ബനാറസ് ഹിന്ദു സർവകലാശാലയിൽ (BHU) പി.എച്ച്.ഡി പ്രവേശനം നിഷേധിക്കപ്പെട്ടതായി ആരോപിച്ച് ദലിത് വിദ്യാർത്ഥി ശിവം സോങ്കർ നടത്തുന്ന സമരം പതിനാലാം ദിവസത്തിലേക്ക് കടന്നു. സർവകലാശാലയുടെ വൈസ് ചാൻസലറുടെ വസതിക്ക് മുന്നിലാണ് നിരാഹാരസമരം തുടരുന്നത്.
പീസ് ആൻഡ് കോൺഫ്ലിക്റ്റ് സ്റ്റഡീസ് വിഭാഗത്തിൽ ആറു സീറ്റുകൾ പ്രഖ്യാപിച്ചുവെന്ന് സോങ്കർ പറയുന്നു. ഇതിൽ മൂന്നെണ്ണം ജെ ആർ എഫ് അധിഷ്ഠിതങ്ങളായിരുന്നുവെന്നും ശേഷിച്ച മൂന്ന് സീറ്റുകൾ പ്രവേശന പരീക്ഷയിലൂടെയാണ് ലഭിക്കേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ലഭ്യമായ മൂന്ന് സീറ്റുകളും ജനറൽ, ഒബിസി വിഭാഗക്കാർക്കായാണ് അനുവദിച്ചതെന്നും പട്ടികജാതിക്ക് സംവരണ സീറ്റ് അനുവദിച്ചിട്ടില്ലെന്നും സോങ്കർ ആരോപിക്കുന്നു.
“എനിക്ക് രണ്ടാമത്തെ റാങ്കാണ് ലഭിച്ചത്. എന്നാൽ പട്ടികജാതിക്ക് സീറ്റ് തന്നില്ല. ജെ ആർ എഫ് വിഭാഗത്തിലെ മൂന്ന് സീറ്റുകളും നികത്താതെ വിട്ടുവെച്ചതിലൂടെ വകുപ്പിന്റെ നിഷ്‌ക്രിയത വ്യക്തമാവുന്നു,” – ശിവം സോങ്കർ പറഞ്ഞു.
അതേസമയം, സർവകലാശാല അധികൃതർ പ്രതികരിച്ചുകൊണ്ട് പ്രസ്താവന ഇറക്കി.
“സാധ്യമായ രണ്ട് സീറ്റുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അഡ്‌മിഷൻ പ്രക്രിയ പൂര്‍ത്തിയായിട്ടുണ്ട്. സോങ്കറിന് പ്രവേശനം ലഭിക്കാത്തത് രണ്ടാമത്തെ റാങ്ക് ആയതിനാലാണ് എന്നാണ് സർവകലാശാലയുടെ വിശദീകരണം.
നിലവിലുള്ള പി.എച്ച്.ഡി ചട്ടങ്ങൾ അനുസരിച്ച് സോങ്കറിന് പ്രവേശനം നൽകാൻ കഴിയില്ലെന്നും സർവകലാശാല വ്യക്തമാക്കി.
സമരക്കാരന് ആശ്വാസം നൽകാൻ ശ്രമിച്ച ആക്ടിങ് വൈസ് ചാൻസലർ, പ്രവേശന അപേക്ഷ പുനഃപരിശോധിക്കാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. എന്നാൽ പ്രവേശനം ഉറപ്പായില്ലെങ്കിൽ സമരം അവസാനിപ്പിക്കില്ലെന്ന് ശിവം സോങ്കറും വ്യക്തമാക്കിയിട്ടുണ്ട്.
Highlights: Denied PhD Admission in University; Dalit Student’s Protest Enters 14th Day