HighlightsKerala

കൊച്ചിയിൽ തൊഴിൽ പീഡന പരാതിയിൽ വഴിത്തിരിവ്; ദൃശ്യങ്ങൾ പകർത്തിയത് മുൻ ജീവനക്കാരൻ


കൊച്ചി(KOCHI): സ്വകാര്യ മാർക്കറ്റിങ് സ്ഥാപനത്തിലെ പീഡന ആരോപണത്തിൽ വഴിത്തിരിവ്. കഴുത്തിൽ ബെൽറ്റ് ധരിപ്പിച്ച് പട്ടിയെ പോലെ യുവാവിനെ നടത്തിക്കുന്ന ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിച്ചത്. ഇത് തൊഴിലിട പീഡനമാണെന്നാരോപണമെന്ന രീതിയിലാണ് വീഡിയോ പ്രചരിച്ചിരുന്നത്.

ദൃശ്യങ്ങളിൽ കാണുന്ന യുവാവ് ഇതൊരു പീഡനമല്ലെന്നും വീഡിയോ ആനുമതിയില്ലാതെ പ്രചരിപ്പിച്ചത് മുൻ ജീവനക്കാരനാണെന്നും പൊലീസിനും തൊഴിൽ വകുപ്പിനും മൊഴി നൽകിയിരിക്കുകയാണ്. കഞ്ചാവിനടിമയായ മാനാഫ് എന്ന മുൻ ജീവനക്കാരൻ തന്നെയാണ് മാസങ്ങൾക്കുമുൻപ് ഈ വീഡിയോ നിർബന്ധിച്ച് ചിത്രീകരിച്ചതെന്നും, പിന്നീട് സ്ഥാപന ഉടമയെ മോശമായി ചിത്രീകരിക്കാനായി പ്രചരിപ്പിച്ചതെന്നുമാണ് യുവാവിന്റെ വിശദീകരണം.

കഴുത്തിൽ ബെൽറ്റിട്ട് പട്ടിയെ പോലെ ചെറുപ്പക്കാരെ നടത്തിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. സ്വകാര്യ മാർക്കറ്റിങ് സ്ഥാപനം ടാർജറ്റ് അച്ചീവ് ചെയ്യാത്ത ചെറുപ്പക്കാരെ ഇത്തരത്തിൽ ശിക്ഷിക്കുന്നെന്ന ആരോപണമാണ് ഉയർന്നത്. കഴിഞ്ഞ വർഷം സെപ്തംബറിലാണ് ഈ സംഭവം നടന്നതെന്നും ഇതടക്കം ക്രൂരമായ ശിക്ഷകൾ സ്ഥാപനത്തിൽ നിന്ന് നേരിടേണ്ടി വന്നിട്ടുണ്ടെന്നും ഏതാനും മാസങ്ങൾ മുമ്പു വരെ ഇവിടെ ജോലി ചെയ്തിരുന്ന ഫോർട്ട് കൊച്ചി സ്വദേശി അഖിൽ ആരോപിക്കുകയും ചെയ്തു.

കൊച്ചി പാലാരിവട്ടം പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹിന്ദുസ്ഥാൻ പവർ ലിങ്ക്സ് എന്ന സ്ഥാപനത്തിനും ഇവരുടെ പെരുമ്പാവൂരിൽ പ്രവർത്തിക്കുന്ന ഡീലർഷിപ്പ് സ്ഥാപനമായ കെൽട്രോകോപ്പിനുമെതിരെയാണ് ആരോപണമുയർന്നത്. ഇതോടെ തൊഴിൽ വകുപ്പും പൊലീസും അന്വേഷണവും തുടങ്ങി. ഹിന്ദുസ്ഥാൻ പവർ ലിങ്ക്സിന് സംഭവവുമായി ബന്ധമില്ലെന്ന് പാലാരിവട്ടം പൊലീസ് അറിയിച്ചു. പിന്നീട് പെരുമ്പാവൂരിൽ നടത്തിയ അന്വേഷണത്തിലാണ് സംഭവം തിരിഞ്ഞു മറിഞ്ഞത്.

Highlights: Twist in Kochi workplace harassment case; Video was circulated by former employee.

error: