ഡ്യൂട്ടിക്കിടെ മദ്യപാനം: പത്തനാപുരത്ത് രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
കൊല്ലം(Kollam)പത്തനാപുരത്ത് ഡ്യൂട്ടിക്കിടെ മദ്യപിച്ച കേസില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. കണ്‍ട്രോള്‍ റൂമില്‍ സേവനമനുഷ്ഠിച്ചിരുന്ന ഗ്രേഡ് എസ്‌ഐ സന്തോഷ് കുമാറും വാഹനഡ്രൈവര്‍ സുമേഷ് ലാലുമാണ് നടപടിയിലായത്.
ഏപ്രില്‍ 4-ന് രാത്രിയിലാണ് മദ്യപിച്ച് ലക്കുകെട്ട നിലയില്‍ വാഹനമോടിച്ച പൊലീസ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ പിടികൂടിയത്. അപകടകരമായ രീതിയില്‍ വാഹനം ഓടിച്ച ഇരുവരെയും നാട്ടുകാര്‍ വലയിലാക്കുകയും മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. എന്നാല്‍ പിന്നീട് പൊലീസ് ഉദ്യോഗസ്ഥര്‍ കാറോടിച്ച് സ്ഥലത്ത് നിന്നും രക്ഷപ്പെടുകയായിരുന്നു.
സംഭവം മാധ്യമങ്ങളിലൂടെയും സാമൂഹികമാധ്യമങ്ങളിലൂടെയും പ്രചരിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചത്. റൂറല്‍ എസ്‌പി സാബു മാത്യുവിന്റെ നേതൃത്വത്തിലാണ് അന്വേഷണത്തോടനുബന്ധിച്ച് സസ്‌പെന്‍ഷന്‍ ഉത്തരവ് ഇറങ്ങിയത്. ഇതിന് മുന്‍പും മദ്യപിച്ചെത്തിയെന്ന ആരോപണം നേരിട്ടിരുന്ന ഡ്രൈവര്‍ സുമേഷിന് നേരത്തെ വകുപ്പുതല നടപടി ലഭിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
Highlights: Drinking alcohol while on duty: Two police officers suspended in Pathanapuram