HighlightsKerala

‘മാസപ്പടി കേസ്’: ബിനോയ് വിശ്വത്തിന് ഉത്കണ്ഠ വേണ്ടെന്ന് വി. ശിവൻകുട്ടി

തിരുവനന്തപുരം(Thiruvanathapuram): മാസപ്പടി കേസ്‌ സംബന്ധിച്ച് സിപിഎം നേതാവ് ബിനോയ് വിശ്വം മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെ പ്രതിരോധിച്ച് രംഗത്തെത്തിയതിന് പിന്നാലെ വി. ശിവൻകുട്ടി കടുത്ത വിമർശനവുമായി രംഗത്തെത്തി. ‘ബിനോയ് വിശ്വത്തിന് ഉത്കണ്ഠ വേണ്ട. കേസിനായുള്ള നടപടി കൈകാര്യം ചെയ്യാൻ വീണയ്ക്ക് അവകാശമുണ്ട്. കേസിന് പിന്നിൽ രാഷ്ട്രീയ ദുഷ്ടലാക്കുണ്ട്. പൂർണ പിന്തുണ എൽഡിഎഫ് പിണറായിക്ക് നൽകിയിട്ടുണ്ട്. ബിനോയ് വിശ്വം അഭിപ്രായം പറയേണ്ടിയിരുന്നത് ഇടത് മുന്നണിയോഗത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു‘

പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതിലും ബിനോയ് വിശ്വത്തിന് വ്യത്യസ്ത അഭിപ്രായം ആണുള്ളത്. കേന്ദ്ര സർക്കാരിൻറെ കാശായത് കൊണ്ട് കേരളം വാങ്ങാതിരിക്കേണ്ട കാര്യമില്ല. കേരളത്തിലെ നയങ്ങളും നിലപാടുകളുമാണ് വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കുന്നത്. ബിനോയ് വിശ്വം ഓഫീസിലേക്ക് വന്നാൽ നേരിട്ട് ബോധ്യപ്പെടുത്താം. മൂന്ന് പദ്ധതികൾ കേന്ദ്ര ഫണ്ടോടെ കൃഷി വകുപ്പും നടപ്പാക്കുന്നുണ്ട്. വികസനത്തിന് കേന്ദ്ര പണം ചെലവഴിക്കുന്നതിൽ എന്താണ് തെറ്റ്. പ്രതിപക്ഷ നേതാവ് പറയേണ്ട കാര്യങ്ങൾ ബിനോയ് ഏറ്റെടുക്കേണ്ടതില്ല.

പിഎം ശ്രീയിൽ ചർച്ചകൾക്ക് വേണ്ടിയാണ് മന്ത്രിസഭാ തീരുമാനം മാറ്റിയത്. അഭിപ്രായ വ്യത്യാസം മാറിയിട്ട് ഇനി ചർച്ച ചെയ്താൽ മതി. പിണറായിയുടെ പേര് സർക്കാരിന് പറയുന്നതിൽ കുശുമ്പിൻറ് കാര്യം ഇല്ല. ബിനോയ് വിശ്വം മുഖ്യമന്ത്രിയായാലും അങ്ങനെയാണ് പറയുകയെന്നും വി ശിവൻകുട്ടി പറഞ്ഞു.

Highlights: ‘Masapadi Case’: V. Shivankutty Says Binoy Viswam Need Not Be Anxious”

error: