HighlightsInternational

വാട്‌സാപ്പ് തകരാറിൽ; പ്രശ്‌നം ആഗോള തലത്തിലെന്ന് ഉപയോക്താക്കൾ

മെറ്റയുടെ സാമൂഹിക മാധ്യമമായ വാട്‌സാപ്പിന് സാങ്കേതിക തകരാർ. ആഗോളതലത്തിൽ തകരാർ നേരിടുന്നുവെന്നാണ് റിപ്പോർട്ട്. മെസേജുകൾ അയകാൻ സാധിക്കുന്നില്ലെന്ന് 81 ശതമാനത്തോളം ഉപഭോക്താക്കൾ പരാതി ഉയർത്തി. ഔട്ടേജ് ട്രാക്കിങ് ഡൗൺ ഡിറ്റക്ടർ പ്രകാരം ഇന്ത്യയിൽ രാത്രി 8.10 മുതലാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്.


കഴിഞ്ഞ ഫെബ്രുവരിയിലും സമാന പ്രശ്‌നം നേരിട്ടിരുന്നു. വാട്‌സാപ്പിലൂടെ സന്ദേശങ്ങൾ കൈമാറാൻ അന്നും ബുദ്ധിമുട്ട് നേരിട്ടിരുന്നു. 9000 ത്തിലധികം പരാതികൾ അന്ന് ഉയർന്നിരുന്നു.
സാങ്കേതിക തകരാറിനെ കുറിച്ച് വാട്‌സാപ്പ് വൃത്തങ്ങൾ പ്രതികരിച്ചിട്ടില്ല. രണ്ട് ബില്യണിലധികം ഉപഭോക്താക്കൾ വാട്‌സാപ്പിനുണ്ട്.


ശനിയാഴ്ച യുപിഐയ്ക്കും വ്യാപകമായി സാങ്കേതിക തടസം നേരിട്ടിരുന്നു. സാങ്കേതിക പ്രശ്‌നങ്ങൾ കാരണമാണ് യുപിഎ സേവനങ്ങൾ തടസപ്പെട്ടതെന്ന് എൻപിസിഐ വ്യക്തമാക്കിയിരുന്നു.

Highlights: WhatsApp down; Users report it as a global issue

error: