ജുവനൈൽ ഹോമിൽ പീഡനം; 16കാരനെ ലൈംഗികാതിക്രമത്തിന് ഇരയാക്കി
കോട്ടയം(Kottayam): തിരുവഞ്ചൂർ ജുവനൈൽ ഹോമിൽ പ്രായപൂർത്തിയാകാത്ത അന്തേവാസിക്ക് പീഡനം. ജുവനൈൽ ഹോമിലെ അന്തേവാസിയായ പതിനാറുകാരനാണ് പീഡനത്തിന് ഇരയായത്. സമപ്രായക്കാരായ മൂന്നുപേരാണ് കുട്ടിയെ പീഡനത്തിനിരയാക്കിയത്. പ്രതികളെ ഇന്ന് വൈകുന്നേരം ജുവനൈൽ ജസ്റ്റിസ് കോടതിയിൽ ഹാജരാക്കും.
Highlights: Minor inmate molested at Thiruvanchoor Juvenile Home