HighlightsInternational

ഉയർപ്പ് തിരുനാൾ ആഘോഷിച്ച് ലോകം, സെൻ്റ് പീറ്റേഴ്സ് ബസിലിക്ക ബാൽക്കണിയിൽ സന്ദേശവുമായി മാർപാപ്പ

വത്തിക്കാൻ സിറ്റി(Vatican City): ഉയർപ്പ് തിരുനാൾ ആഘോഷിച്ച് ലോകം. വത്തിക്കാനിൽ സെന്‍റ് പീറ്റേഴ്സ് ചത്വരത്തിൽ ഫ്രാൻസിസ് മാർപ്പാപ്പ വിശ്വാസികൾക്ക് ഈസ്റ്റർ ആശംസ നേർന്നു. ഏറെ നാളുകള്‍ക്ക് ശേഷമാണ് സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലെ ബാല്‍ക്കണിയില്‍ മാർപാപ്പ സന്ദേശം പങ്കുവെച്ചത്.

ഗാസയില്‍ ഉടൻ തന്നെ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്ത മാര്‍പാപ്പ, ബന്ദികളെ ഉടന്‍ മോചിപ്പിക്കണമെന്നും സന്ദേശത്തില്‍ ആവശ്യപ്പെട്ടു. ഗാസയിലെ സാഹചര്യം പരിതാപകരമാണെന്ന് മാർപാപ്പ ചൂണ്ടികാട്ടി. ലോകത്ത് ജൂതവിരുദ്ധ മനോഭാവം വര്‍ധിച്ചുവരുന്നത് ഏറെ ആശങ്കാജനകമാണ്. ദുരിതമനുഭവിക്കുന്ന ഇസ്രയേല്‍, പലസ്തീന്‍ ജനതയ്ക്കൊപ്പം നില്‍ക്കുന്നുവെന്നും മാര്‍പാപ്പ വ്യക്തമാക്കി. ന്യുമോണിയ ബാധിതനായി ആശുപത്രിയിലേക്കും പോകുന്നതിന് മുന്‍പും ഗാസയിലെ സാഹചര്യത്തെ അദ്ദേഹം അപലപിച്ചിരുന്നു.

Highlights: The world celebrates the Feast of the Ascension, the Pope delivers a message from the balcony of St. Peter’s Basilica

error: