ഓസ്ട്രിയയിലെ സ്കൂളിൽ വെടിവയ്പ്പ്; ഒമ്പതു മരണം
വിയന്ന(Vienna): ഓസ്ട്രിയയിലെ സ്കൂളിലുണ്ടായ വെടിവയ്പ്പിൽ ഒമ്പതു പേർ കൊല്ലപ്പെട്ടു. ഗ്രാസിലെ സ്കൂളിലുണ്ടായ സംഭവത്തിൽ വിദ്യാർഥികളും അധ്യാപകരും ഉൾപ്പെടെ ഒട്ടേറെപ്പേർക്ക് പരിക്കേറ്റു.
ചൊവ്വാഴ്ച രാവിലെ പത്തിനാണ് വെടിവയ്പ്പുണ്ടായത്. അക്രമി സ്വയം വെടിയുതിർത്ത് ജീവനൊടുക്കിയെന്ന് അധികൃതർ പറഞ്ഞു. ഇയാള്‍ ഇതേ സ്കൂളിലെ പൂര്‍വവിദ്യാര്‍ഥിയായിരുന്നുവെന്നും വിവരങ്ങളുണ്ട്.
മരണസംഖ്യ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പ്രദേശത്ത് തെരച്ചിൽ തുടരുകയാണെന്നും ജാഗ്രതപാലിക്കണമെന്നും പോലീസ് നിർദേശം നൽകി. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് പോലീസ് അറിയിച്ചു.
Highlights: Shooting at school in Austria; Nine dead