International

വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം; ബംഗാളില്‍ 12 പേര്‍ കൂടി അറസ്റ്റില്‍

കൊല്‍ക്കത്ത(Kolkata): പശ്ചിമ ബംഗാളില്‍ വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തെ തുടര്‍ന്ന് 12 പേര്‍ കൂടി അറസ്റ്റില്‍. പ്രക്ഷോഭം നടക്കുന്ന മുര്‍ഷിദാബാദില്‍ നിന്നുള്ള ആളുകളാണ് അറസ്റ്റിലായത്. നിലവില്‍ ഈ മേഖല അതീവ ജാഗ്രതയിലാണ്.

ഇതോടെ വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ ബംഗാളില്‍ 150 പേര്‍ അറസ്റ്റിലായി. കഴിഞ്ഞ ദിവസം മുര്‍ഷിദാബാദില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. സംസേര്‍ഗഞ്ചിലെ പ്രതിഷേധത്തിലാണ് രണ്ട് പേര്‍ കൊല്ലപ്പെട്ടത്.

പ്രക്ഷോഭം രൂക്ഷമായതോടെ അധികൃതര്‍ ഈ മേഖലയിലെ ഇന്റര്‍നെറ്റ് വിച്ഛേദിച്ചിരുന്നു. കര്‍ശന ഗതാഗത നിയന്ത്രണങ്ങളാണ് ജില്ലയില്‍ ഉടനീളം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

സംഘര്‍ഷത്തിന് പിന്നാലെ മുര്‍ഷിദാബാദില്‍ നിന്ന് നിരവധി ആളുകള്‍ അയല്‍ജില്ലയിലേക്ക് പലായനം ചെയ്തു. ഇവരില്‍ പലരും അയല്‍ജില്ലയായ മാല്‍ഡയില്‍ പ്രവര്‍ത്തിക്കുന്ന താൽകാലിക ക്യാമ്പുകളില്‍ കഴിയുന്നതായി അധികൃതര്‍ അറിയിച്ചു. 500 ഓളം പേര്‍ ഭാഗീരഥി നദി കടന്ന് ക്യാമ്പുകളില്‍ എത്തിയതായാണ് വിവരം.

Highlights: Protest against Waqf Amendment Act; 12 more people arrested in Bengal

error: