ഇന്ത്യന്‍ ഹൈക്കമ്മിഷനിലെ ഉദ്യോഗസ്ഥനെ പുറത്താക്കി പാകിസ്ഥാന്‍
ലഹോര്‍(Lahore): ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനെ പുറത്താക്കി പാകിസ്ഥാന്‍. 24 മണിക്കൂറിനുള്ളില്‍ രാജ്യംവിടാനാണ് നിര്‍ദേശം. ഡല്‍ഹിയിലെ പാക് ഹൈക്കമ്മിഷന്‍ ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കിയതിനു പിന്നാലെയാണ് നടപടി. ഉടനടി രാജ്യം വിടാനുള്ള നിര്‍ദേശമാണ് ഇന്ത്യയും നല്‍കിയത്.
പദവിക്കു നിരക്കാത്ത പ്രവൃത്തിയിലേര്‍പ്പെട്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണിത്. രാജ്യത്തിന് അസ്വീകാര്യനായ വ്യക്തിയായി (പെഴ്സോണ നോണ്‍ ഗ്രാറ്റ) പ്രഖ്യാപിച്ചാണ് നടപടി. ചാരപ്രവൃത്തിയുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം പഞ്ചാബില്‍ രണ്ടുപേര്‍ അറസ്റ്റിലായിരുന്നു. ഇവരുമായി ജീവനക്കാരന് ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു.
Highlights: Pakistan expels Indian High Commission official