ബംഗ്ലാദേശിനുള്ളത് ഇനിയും ബാക്കി, ഇന്ത്യയോട് കളിച്ച് രാജ്യത്തിന് നഷ്ടം 6,581 കോടി
ഭീകരവാദത്തെയും അതിന്റെ പ്രജനന കേന്ദ്രങ്ങളെയും നശിപ്പിക്കാനുള്ള പൂർണ്ണ ആർജ്ജവത്തിലാണ് ഇന്ത്യ, അതിനായുള്ള എല്ലാ കർശന നടപടികളും രാജ്യം സ്വീകരിച്ച് പോരുന്നുണ്ട്. പാകിസ്ഥാനിലെയും പിഒകെയിലെയും ഒമ്പത് ഭീകര ക്യാമ്പുകളിൽ ക്രൂരമായ ആക്രമണം നടത്തിയ ശേഷം, പാകിസ്ഥാനെ പിന്തുണയ്ക്കുന്നതോ അതുമായി അടുത്ത ബന്ധം പുലർത്തുന്നതോ ആയ രാജ്യങ്ങളെയാണ് ഇന്ത്യൻ സർക്കാർ ഇപ്പോൾ ലക്ഷ്യമിടുന്നത്.
ഇതിൽ തുർക്കിയും അസർബൈജാനും ഉൾപ്പെടുന്നു. ചൈനയുമായി ആഴത്തിലുള്ള സൗഹൃദമുള്ള ബംഗ്ലാദേശ് പോലും ഇപ്പോൾ ഇന്ത്യയുടെ നിരീക്ഷണത്തിലാണ്. അടുത്തിടെ, ചൈന സന്ദർശന വേളയിൽ മുഹമ്മദ് യൂനുസ് ഇന്ത്യയ്‌ക്കെതിരെ വിവാദപരമായ പരാമർശങ്ങൾ നടത്തിയിരുന്നു. ഇതിന് മേഘാലയ – അസം ദേശീയപാതയുടെ നിർമാണത്തിന് അനുമതി നൽകിയാണ് ഇന്ത്യ മറുപടി നൽകിയത്, 167 കിലോമീറ്റർ ദൈർഘ്യമുള്ള പാത യാഥാർത്ഥ്യമാകുന്നതോടെ ബംഗ്ലാദേശിനെ ഒഴിവാക്കി മ്യാന്മാറിലൂടെ മാരിടൈം ഇടനാഴി സാധ്യമാകും.
രാജ്യസുരക്ഷയും വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ വികസനവും മുന്നിൽ കണ്ടാണ് നിർദ്ദിഷ്ട ദേശീയപാത. മേഘാലയയുടെ തലസ്ഥാനമായ ഷില്ലോംഗിൽ നിന്നും ആരംഭിച്ച് മണിപ്പൂർ, മിസോറാം എന്നി സംസ്ഥാനങ്ങളിലൂടെ കടന്ന് അസാമിലെ സിൽച്ചറിൽ അവസാനിക്കുന്ന തരത്തിലാണ് പാതയുടെ രൂപകൽപ്പന. വടക്ക് കിഴക്കൻ മേഖലയിൽ ആദ്യ അതിവേഗ ഇടനാഴിയാണിത്. 22,000 കോടി രൂപയാണ് പദ്ധതിക്കായി വിനിയോഗിക്കുക. 2030 ഓടെ നാലുവരി പാത പൂർത്തിയാകുമെന്ന് ദേശീയപാത അതോറിറ്റിയും ഉപരിതല ഗതാഗത വകുപ്പും അറിയിച്ചു.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള ഏക പ്രവേശന കവടമാണ് പശ്ചിമബംഗാളിലെ സിലിഗുരി ഇടനാഴി. ചിക്കൻ നെക്ക് എന്നാണ് പാത അറിയപ്പെടുന്നത്. എന്നാൽ അത് കൊണ്ടും തീർന്നിട്ടില്ല. ഒരൊറ്റ നീക്കത്തിലൂടെ, ചൈനയുടെ ഈ അടുത്ത സഖ്യകക്ഷിക്ക് ഇന്ത്യ 770 മില്യൺ യുഎസ് ഡോളർ അതായത് ഏകദേശം 6,581 കോടി രൂപയുടെ നഷ്ടം ആണ് വരുത്താൻ പോകുന്നത്.
അതെങ്ങനെയാണെന്നല്ലേ, ബംഗ്ലാദേശിനെതിരെ മോദി സർക്കാർ കടുത്ത സാമ്പത്തിക ആക്രമണം അഴിച്ചുവിട്ടിരിക്കുകയാണ്. നിരവധി ബംഗ്ലാദേശി സാധനങ്ങൾ തങ്ങളുടെ കര തുറമുഖങ്ങൾ വഴി പ്രവേശിക്കുന്നത് ഇന്ത്യ നിരോധിച്ചു. 2020 ൽ ഇന്ത്യ അനുവദിച്ച ട്രാൻസ്ഷിപ്പ്മെന്റ് സൗകര്യം ഇന്ത്യ പിൻവലിച്ചു, ഇത് ബംഗ്ലാദേശിന് ഇന്ത്യൻ തുറമുഖങ്ങൾ വഴിയും ഡൽഹി വിമാനത്താവളം വഴിയും മിഡിൽ ഈസ്റ്റിലേക്കും യൂറോപ്പിലേക്കും കയറ്റുമതി ചെയ്യാൻ അനുവദിച്ചിരുന്നു.
മെയ് 17 ശനിയാഴ്ച, ബംഗ്ലാദേശിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന റെഡിമെയ്ഡ് വസ്ത്രങ്ങൾ, സംസ്കരിച്ച ഭക്ഷ്യവസ്തുക്കൾ എന്നിവയുൾപ്പെടെ നിരവധി തരം സാധനങ്ങൾക്ക് ഇന്ത്യ തുറമുഖങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ബംഗ്ലാദേശിൽ നിന്നുള്ള റെഡിമെയ്ഡ് വസ്ത്രങ്ങളുടെ ഇറക്കുമതി ഇനി മുതൽ നവ ഷെവ, കൊൽക്കത്ത തുറമുഖം എന്നീ രണ്ട് തുറമുഖങ്ങളിലേക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (ഡിജിഎഫ്ടി) ഒരു വിജ്ഞാപനവും പുറപ്പെടുവിച്ചിട്ടുണ്ട്. മറ്റെല്ലാ കര തുറമുഖങ്ങളിലൂടെയുള്ള ഇറക്കുമതിയും നിരോധിക്കും. ഇതിനർത്ഥം ബംഗ്ലാദേശ് ഇനി കര തുറമുഖങ്ങളെക്കാൾ കടൽ തുറമുഖങ്ങളെ മാത്രമേ കയറ്റുമതിക്കായി ആശ്രയിക്കേണ്ടതുള്ളൂ എന്നാണ്.
Highlights: Bangladesh still has a lot to play for, the country lost 6,581 crores by playing against India.