Kerala

ഭാരതാംബ ഔദ്യോഗിക ചിഹ്നമല്ല! മന്ത്രി പ്രസാദിനെ പിന്തുണച്ച് ​ഗോവിന്ദൻ

കണ്ണൂർ(Kannur): രാജ്ഭവൻ ഭാരതാംബ വിവാദത്തിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കാവിവത്കരിക്കാൻ ഭരണഘടനാ വിരുദ്ധമായ നീക്കങ്ങളാണ് നടക്കുന്നത്. ഏത് ഭാരതാംബ?. ഭാരതാംബ എന്ന ഔദ്യോഗിക ചിഹ്നം എവിടെയെങ്കിലും ഉണ്ടോയെന്നും എംവി ഗോവിന്ദൻ ചോദിച്ചു. കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരിപാടിയിൽ നിന്ന് വിട്ടുനിന്ന മന്ത്രി പി പ്രസാദിനെ ​അഭിനന്ദിക്കുകയും ചെയ്തു. അന്തസുറ്റ നിലപാടാണ് മന്ത്രി സ്വീകരിച്ചത്. വർഗീയതയോട് വിട്ടുവീഴ്ചയില്ല. സർക്കാർ നിലപാട് വ്യക്തമാക്കിയെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
ഭാരത് മാതാവിന്റ ചിത്രത്തെ ചൊല്ലി വിവാദമുയർന്നതിനെ തുടർന്നാണ് രാജ് ഭവനിലെ പരിപാടി ഉപേക്ഷിച്ചത്.

ഇന്നലെ വൈകിട്ട് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ വേദി സന്ദർശിക്കാൻ എത്തിയിരുന്നു. ഇന്ന് രാവിലെ 9 മണിക്കാണ് പരിപാടി നിശ്ചയിച്ചിരുന്നത്. ഇത് കാരണം കാബിനറ്റ് 11 മണിയിലേക്ക് മാറ്റിയിരുന്നു. തുടർന്ന് രാവിലെ കൃഷി വകുപ്പിൽ നിന്ന് പരിപാടി റദ്ദാക്കികൊണ്ട് വിവരം അറിയിക്കുകയായിരുന്നു. പരിപാടി ദർബാർ ഹാളിലേക്ക് മാറ്റുകയും ചെയ്തു.

Highlights: Bharatamba is not the official symbol! Govindan supports Minister Prasad

error: