HighlightsKerala

പട്ടികജാതിക്കാരിയെ സ്ഥലം മാറ്റിയപ്പോൾ ശുദ്ധികലശം; സെക്രട്ടറിയേറ്റിൽ ജാതി അധിക്ഷേപമെന്ന് പരാതി

തിരുവനന്തപുരം(Thiruvananthapuram):പട്ടികജാതി ഉദ്യോഗസ്ഥ സ്ഥലം മാറിപ്പോയപ്പോൾ സെക്രട്ടറിയേറ്റിൽ ശുദ്ധികലശം നടത്തിയെന്ന് പരാതി. സെക്രട്ടറിയേറ്റ് അസോസിയേഷൻ നേതാവ് പ്രേമാനന്ദിനെതിരെയാണ് ജീവനക്കാരി പരാതി നൽകിയിരിക്കുന്നത്.

ഭരണപരിഷ്കാര അഡ്മിനിസ്ട്രേറ്റീവ് വിജിലൻസ് സെല്ലിൽ അറ്റൻഡറായിരുന്ന ജീവനക്കാരിയെ അധിക്ഷേപിച്ചെന്നാണ് പരാതി. ജീവനക്കാരി ഉപയോഗിച്ച സാധനങ്ങള്‍ മാറ്റിയെന്നും പരാതിയിലുണ്ട്.

ഉദ്യോഗസ്ഥ എസ്.സി.എസ്.ടി കമ്മീഷനിൽ പരാതി നൽകി. സംഭവത്തിൽ 20 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ പൊതുഭരണവകുപ്പിന് നിർദേശം നൽകി.

അതേസമയം, പരാതിയിൽ പറയുന്നത് പോലൊരു സംഭവം സെക്രട്ടറിയേറ്റിൽ നടന്നിട്ടില്ലെന്ന് ആരോപണ വിധേയൻ പറഞ്ഞു.മാനനഷ്ടത്തിന്

താൻ ഒരിക്കലും ഒരാളെയും വ്യക്തിപരമായി അധിക്ഷേപിക്കുന്ന ആളല്ലെന്നും ആരോപണ വിധേയൻ പറഞ്ഞു.

Highlights: A Scheduled Caste woman was transferred and was subjected to a clean sweep; Complaint of caste abuse at the Secretariat from

error: