സ്വകാര്യ ബാങ്ക് ജീവനക്കാരെ കബളിപ്പിച്ച് 40 ലക്ഷം കവർന്ന ഷിബിൻ ലാൽ പിടിയിൽ
കോഴിക്കോട്(Kozhikode): പന്തീരാങ്കാവില്‍ സ്വകാര്യ ബാങ്ക് ജീവനക്കാരെ കബളിപ്പിച്ച് നാല്‍പ്പത് ലക്ഷം രൂപയുമായി കടന്നുകളഞ്ഞ കേസില്‍ പ്രതി പിടിയിൽ. പ്രതി ഷിബിൻ ലാൽ കോഴിക്കോട് യൂണിവേഴ്സിറ്റിയുടെ അടുത്തു നിന്നാണ് പിടിയിലായത്.
പ്രതി ഷിബിൻ ലാൽ കോഴിക്കോട് യൂണിവേഴ്സിറ്റിയുടെ അടുത്തു നിന്നാണ് പിടിയിലായത്. പണം കണ്ടെത്താനായില്ല. പണം നഷ്ടമായ ഇസാഫ് ബാങ്ക് ശാഖയിലെ എട്ട് ജീവനക്കാരെ പൊലീസ് ഇന്നലെ ചോദ്യംചെയ്തിരുന്നു. പണവുമായി പ്രതി ഷിബിന്‍ലാല്‍ പണവുമായി കടന്നു കളയാന്‍ ഉപയോഗിച്ച സ്കൂട്ടറും കണ്ടെത്തിയിരുന്നു.
പന്തീരാങ്കാവിലെ അക്ഷയ എന്ന ധനകാര്യ സ്ഥാപനത്തില്‍ പണയം വെച്ച സ്വര്‍ണ്ണം ടേക്ക് ഓവര്‍ ചെയ്യാന്‍ നാല്പത് ലക്ഷം രൂപയുമായി എത്തിയ രാമാനാട്ടുകര ഇസാഫ് ബാങ്ക് ശാഖയിലെ ജീവനക്കാരനില്‍ നിന്നും പണം തട്ടിപ്പറിച്ച് ഷിബിൻ സ്കൂട്ടറില്‍ കടന്നുകളയുകയായിരുന്നു.
പ്രതിയായ ഷിബിൻ ലാൽ നാല് ദിവസം മുമ്പാണ് സ്വർണ്ണപ്പണയം മാറ്റിവയ്ക്കുന്നതിനായി ബാങ്കിലെത്തിയത്. ഷിബിൻ ലാലിന്റെ വീട്ടിലെത്തി ഇസാഫ് പ്രതിനിധി വെരിഫിക്കേഷൻ നടത്തിയ ശേഷം ഭാര്യയുടെയും ഷിബിൻലാലിന്റെയും പേരിൽ ബാങ്കിൽ അക്കൗണ്ട് തുടങ്ങി.
ഒളവണ്ണ സർവീസ് സഹകരണ ബാങ്കിൽ 40 ലക്ഷത്തിന് സ്വർണ്ണ വായ്പ ഉണ്ടെന്നും ഇസാഫിൽ പലിശ കുറവായതിനാൽ ഇങ്ങോട്ട് മാറ്റണമെന്നുമായിരുന്നു പറഞ്ഞിരുന്നത്.
തുടർന്നാണ് പണവുമായി ഇസാഫ് ജീവനക്കാർ സഹകരണ ബാങ്കിലേക്ക് പോയത്. ജീവനക്കാർ കാറിലും ഷിബിൻലാൽ ബൈക്കിലുമാണ് ബാങ്കിലെത്തിയത്. പണവുമായി ഒരു ജീവനക്കാരൻ പുറത്തിറങ്ങിയ സമയത്ത് ഷിബിൻ ലാൽ എത്തി തട്ടിപ്പറിച്ച് ബൈക്കിൽ കടന്നുകളയുകയായിരുന്നു.
Highlights: Shibin Lal arrested for cheating private bank employees and embezzling 40 lakh.