ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു
ഇടുക്കി(Idukki): ഇടുക്കിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു. വനവിഭവങ്ങൾ ശേഖരിക്കാൻ പോയ സീത(54) ആണ് മരിച്ചത്. പീരുമേടിന് സമീപം വനത്തിനുള്ളിൽ വച്ചായിരുന്നു അപകടം. ഉൾക്കാട്ടിൽ വച്ച് സീതയെ കാട്ടാന ആക്രമിക്കുകയായിരുന്നു. വണ്ടിപ്പെരിയാറിലും കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്.
Highlights: “A woman killed in wild elephant attack in Idukki”