മണ്ണിളകി വീഴാറായ നിലയിൽ മരം, താമരശ്ശേരി ചുരത്തിൽ വാഹന നിയന്ത്രണം
കോഴിക്കോട്(Kozhikode): കനത്ത മഴ തുടരുന്ന താമരശ്ശേരി ചുരത്തിൽ റോഡരികിൽ മണ്ണിളകി വീഴാറായ നിലയിൽ മരം കണ്ടെത്തിയതോടെ വാഹന നിയന്ത്രണമേർപ്പെടുത്തി. 8, 9 വളവുകൾക്കിടയിലാണ് മരം കണ്ടെത്തിയത്. റോഡിന് സമീപത്ത് നിൽക്കുന്ന മരത്തിന്റെ അടിഭാഗത്ത് നിന്നും മണ്ണ് ഇളകി വീഴുകയാണ്. ചുരത്തിലൂടെയുള്ള യാത്രക്ക് താമരശ്ശേരി പൊലീസ് കർശന നിയന്ത്രണം ഏർപ്പെടുത്തി. മരം മുറിച്ചുമാറ്റുന്നത് വരെ അത്യാവശ്യ വാഹനങ്ങൾ മാത്രമേ ചുരത്തിൽ അനുവദിക്കുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.
Highlights: Tree on the verge of collapse due to landslide, traffic control at Thamarassery Pass