KeralaLocal

ഭർത്താവിൻ്റെ വീട്ടിൽ 20കാരി ആത്മഹത്യ ചെയ്ത സംഭവം; മരണത്തിന് പിന്നിൽ മാനസിക പീഡനമെന്ന് കുടുംബം

കാസര്‍കോട്: ഭർത്താവിൻ്റെ വീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ മാനസിക പീഡനമെന്ന് ബന്ധുക്കൾ. കേസ് അന്വേഷണത്തില്‍ തളിപ്പറമ്പ് പൊലീസ് മെല്ലെ പോക്ക് നയം സ്വീകരിക്കുന്നതായും കുടുംബം ആരോപിക്കുന്നു.


കഴിഞ്ഞ മാസം 17 നാണ് വലിയപറമ്പ് ബീച്ചാരക്കടവ് സ്വദേശിയായ കെപി നികിത തളിപ്പറമ്പ് നണിച്ചേരിയിലെ ഭര്‍ത്താവിന്‍റെ വീട്ടില്‍ തൂങ്ങിമരിച്ചത്.
തളിപ്പറമ്പ് ലൂര്‍ദ് കോളേജില്‍ വിദ്യാര്‍ഥിയായിരുന്നു 20 വയസുകാരിയായ നികിത.

മരണത്തിന് പിന്നില്‍ പ്രവാസിയായ ഭര്‍ത്താവ് വൈശാഖിന്‍റെ മാനസിക പീഡനമാണെന്നാണ് ഉയർന്നു വരുന്ന ആരോപണം. തളിപ്പറമ്പ് പൊലീസില്‍ പരാതി നല്‍കിയിട്ടും മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്താന്‍ വൈകിയെന്നും നികിതയുടെ കുടുംബം ആരോപിക്കുന്നു.

error: