ഇരിട്ടിയില്‍ ഇറങ്ങിയ കാട്ടാനയെ മയക്കുവെടി വെക്കും
കണ്ണൂര്‍: ഇരിട്ടി കരിക്കോട്ടക്കരിയില്‍ ഇറങ്ങിയ കാട്ടാനായെ മയക്കുവെടി വെക്കാൻ തീരുമാനം. വെറ്ററിനറി ഡോക്ടർ സ്ഥലത്തെത്തി ആനയുടെ തുമ്പിക്കൈയിലുള്ള പരിക്ക് പരിശോധിച്ചു. താടിയെല്ല് പൊട്ടി ഗുരുതര പരിക്ക് ഉള്ളതായി പരിശോധനയിൽ കണ്ടെത്തി. വയനാട്ടിൽനിന്ന് പ്രത്യേക സംഘം സ്ഥലത്തെത്തും. പിടികൂടിയശേഷം ചികിത്സ നടത്തും.
ആന ആര്‍ആര്‍ടി സംഘത്തിന്റെ നിരീക്ഷണത്തിലാണ്. കട്ടാന ഇറങ്ങിയതിനെ തുടര്‍ന്ന് അയ്യന്‍കുന്ന് പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.