സിനിമ സമരം ഉടനില്ല, സിനിമയിലെ വയലൻസ് സമൂഹത്തെ സ്വാധിനിക്കുമെന്ന് ഫിലിം ചേംബർ
കൊച്ചി: സിനിമ സമരം ഉടനില്ലെന്ന് ഫിലിം ചേംബർ. സാംസ്കാരിക മന്ത്രിയുമായി 10ന് ശേഷം ചർച്ച നടത്തും. ഈ യോഗത്തിന് ശേഷം മാത്രം സൂചന പണിമുടക്കിൽ തീരുമാനകാകൂ എന്നും ജൂൺ ഒന്ന് മുതൽ തുടങ്ങാനിരിക്കുന്ന സമരത്തിൽ മാറ്റമില്ലെന്നും ഫിലിം ചേംബർ അറിയിച്ചു. സിനിമാ മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഫിലിം ചേംബർ നടത്തിയ യോഗത്തിലാണ് തീരുമാനം.
അതേസമയം, സിനിമയിലെ വയലൻസിൽ ഇടപെടേണ്ടത് സെൻസർ ബോർഡ് ആണെന്നും സിനിമയിലെ വയലൻസ് സമൂഹത്തെ സ്വാധീനിക്കും.
ജി.എസ്.ടിക്ക് ഒപ്പമുള്ള വിനോദ നികുതി പിന്‍വലിക്കുക, താരങ്ങളുടെ വലിയ പ്രതിഫലം വെട്ടിക്കുറയ്ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്താൻ തീരുമാനിച്ചത്. ജൂണ്‍ ഒന്നുമുതല്‍ സംസ്ഥാനത്തെ എല്ലാ സിനിമ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കുന്ന രീതിയിലാണ് സമരം. സിനിമയിലെ എല്ലാ മേഖലയിലും പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ സംയുക്ത യോഗത്തിലായിരുന്നു തീരുമാനം.