HighlightsKerala

വിവാഹങ്ങളിൽ പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിക്കരുത്: കേരള ഹൈക്കോടതി

തിരുവനന്തപുരം: പാരിസ്ഥിതിക ആശങ്കകൾ ചൂണ്ടിക്കാട്ടി കേരളത്തിലെ വിവാഹ സത്കാരങ്ങളിൽ പ്ലാസ്റ്റിക് വാട്ടർ ബോട്ടിലുകൾ ഉപയോഗിക്കരുതെന്ന് കേരള ഹൈക്കോടതി.

ചെറിയ പ്ലാസ്റ്റിക് കുപ്പികൾ ദോഷം വരുത്തുന്നുണ്ടെന്ന് പറഞ്ഞ കോടതി, ഔദ്യോഗിക പരിപാടികളിൽ പ്ലാസ്റ്റിക് വസ്തുക്കൾ ഉപയോഗിക്കരുതെന്നും കൂട്ടിച്ചേർത്തു.

ജസ്റ്റിസുമാരായ ബെച്ചു കുര്യൻ തോമസ്, പി.ഗോപിനാഥ് എന്നിവരുടെ ഡിവിഷൻ ബെഞ്ചിന്റേതാണ് നിർദേശം.

error: