HighlightsKerala

പ്രിയ സഖാവിനെ സന്ദർശിച്ച് എം വി ഗോവിന്ദൻ

തിരുവനന്തപുരം: സിപിഎം മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ്  അച്യുതാനന്ദനെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വീട്ടിലെത്തി സന്ദർശിച്ചു. സിപിഎം സം സ്ഥാന സമ്മേളനത്തിന് ശേഷമുള്ള ആദ്യ സം സ്ഥാന കമ്മിറ്റി യോഗം ഇന്ന് എകെജി സെന്ററിൽ കൂടാനിരിക്കെയാണ് സന്ദർശനം.

വി എസിന്റെ എട്ടുപതിറ്റാണ്ടിലേറെ നീളുന്ന രാഷ്ട്രീയ ജീവിതം കേരളത്തിലെ തൊഴിലാളിവർഗ പ്രസ്ഥാനത്തിൻ്റെ മുന്നേറ്റ ചരിത്രംകൂടിയാണെ ന്നും സിപിഎം രൂപീകരിക്കുന്നതിന് നേതൃത്വം വ ഹിച്ച ജീവിച്ചിരിക്കുന്ന ഏക സഖാവാണ് വി.എസ് എന്നും ഗോവിന്ദൻ പറഞ്ഞു.

പ്രിയ സഖാവിന് ആരോഗ്യവും സന്തോഷവും നേർന്നാണ് വീട്ടിൽ നിന്നും മടങ്ങിയതെന്നും ഗോവിന്ദ ൻ അറിയിച്ചു.

error: