Kerala

സയർ റെജിസ്ട്രേഷൻ:തൃശൂർ പൊലീസ് രണ്ട് മാസത്തിനുള്ളിൽ വീണ്ടെടുത്തത് നഷ്ടപെട്ട 47 മൊബൈൽ ഫോണുകൾ

തൃശൂർ: സയർ (സി.ഇ.ഐ.ആർ) പോർട്ടലിലൂടെ റെജിസ്റ്റർ ചെയ്തതിന്റെ ഫലമായി നഷ്ടപെട്ട 47 മൊബൈൽ ഫോണുകളാണ് രണ്ടുമാസത്തിനുള്ളിൽ തൃശൂർ സിറ്റിയിൽ തിരിച്ചെടുക്കാൻ കഴിഞ്ഞത്. തൃശൂർ ടൗൺ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽമാത്രമായി 11 മൊബൈൽ ഫോണുകളാണ് തിരിച്ചെടുത്തത്.

സയർ പോർട്ടലിൽ റെജിസ്റ്റർ ചെയ്യുന്നതിനെ കുറിച്ച് സിറ്റി പൊലീസ് ബോധവത്ക്കരണം നടത്തിയിരുന്നു. ഇതിന്റെ ഫലമായാണ് രണ്ടുമാസത്തിനുള്ളിൽ 47 മൊബൈലുകൾ തിരിച്ചെടുക്കാനായത്. മൊബൈൽ ഫോൺ നഷ്ടപെട്ടാൽ ഉടൻതന്നെ ഫോൺ റിങ്ങ് ചെയ്യുന്നുണ്ടെങ്കിൽ ലൊക്കേഷൻ ഇൻറർനെറ്റ് എന്നിവ ഓൺ ആണെങ്കിൽ ഇമെയിൽ ഐ.ഡിയും പാസ് വേഡും നിങ്ങൾക്ക് അറിയാമെങ്കിൽ find my divice ൽ log in ചെയ്ത് ഫോൺ നിങ്ങൾക്കുതന്നെ കണ്ടെത്താവുന്നതാണ്.

എന്നാൽ ഫോൺ സ്വിച്ച് ഓഫ് ആണ്. ഇമെയിൽ െഎ ഡി ഓർമ്മയില്ല ലൊക്കേഷൻ ഓൺ അല്ല എങ്കിൽ ceir.gov.in എന്ന പോർട്ടലിൽ ( https://www.ceir.gov.in/Home/index.jsp ) രജിസ്റ്റർ ചെയ്യുകയാണ് വേണ്ടത്. ഇതിൽ റെജിസ്റ്റർ ചെയ്യണമെങ്കിൽ നഷ്ടപെട്ട ഫോണിൻെറ ഡൂപ്ളിക്കേറ്റ് സിം എടുത്ത് 24 മണിക്കൂർ കഴിഞ്ഞ് എസ്.എം.എസ് ആക്ടീവ് ആയിരിക്കണം. മാത്രമല്ല. പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിന്റെ റെസീപ്റ്റ് നമ്പരും ഉണ്ടായിരിക്കണം. ഇവ രണ്ടും ഉപയോഗിച്ച് സയർ പോർട്ടലിൽ റജിസ്റ്റർ ചെയ്യാം. പിന്നീട് മൊബൈൽ ഫോൺ ട്രേസ് ചെയ്തു എന്ന മെസേജ് വരുന്നതനുസരിച്ച് സൈബർ സെല്ലിലോ പൊലീസ് സ്റ്റേഷനിലോ ബന്ധപെടാം.

error: