KeralaIn Picture

ആളിക്കത്തി ആശ സമരം: സെക്രട്ടറിയേറ്റിന് മുന്നിൽ റോഡ് ഉപരോധിച്ചു

തിരുവനന്തപുരം: സമരം കടുപ്പിച്ച് സംസ്ഥാനത്തെ ആശാവർക്കർമാർ. സർക്കാരിന്റെ അവഗണനക്കെതിരെ സെക്രട്ടറിയേറ്റിന് മുന്നിൽ ആശാവർക്കർമാർ ഉപരോധം ആരംഭിച്ചു. പ്രകടനമായി ആശാവർക്കർമാർ എത്തിയതിനെ തു ടർന്ന് സെക്രട്ടറിയേറ്റ് പരിസരം പൊലീസ് അടച്ചുപൂട്ടി. വിവിധ ജില്ലകളിൽ നിന്നുള്ള ആശമാരാണ് സെക്രട്ടറിയേറ്റ് ഉപരോധത്തിൽ പങ്കെടുക്കാനെത്തിയിട്ടുള്ളത്.

പ്രധാന ഗേറ്റിൽ എല്ലാം കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. നൂറ് കണക്കിന് പോലീസ് ഉദ്യോഗസ്ഥരെ സുരക്ഷക്കായി വിന്യസിച്ചിട്ടുണ്ട്. റോഡില്‍ കിടന്നാണ് ആശ പ്രവര്‍ത്തകരുടെ പ്രതിഷേധം. 

അതേ സമയം, ആശമാരുടെ സമരം അവസാനിപ്പിക്കാൻ ആശമാർ തന്നെ വിചാരിക്കണം എന്നായിരുന്നു എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണന്റെ പ്രതികരണം. സർക്കാരുമായി ചർച്ചയുണ്ടാകില്ലെന്ന് ഞങ്ങൾ പറയുന്നില്ലെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു.

കേന്ദ്രസർക്കാർ ചെയ്യേണ്ട കാര്യങ്ങൾ സംസ്ഥാനസർക്കാർ എങ്ങനെ ചെയ്യുമെന്നും അദ്ദേഹം ചോദിച്ചു. ഇക്കാര്യങ്ങൾ ആശമാരെ ബോധ്യപ്പെടുത്തിയാൽ പോലും അവർക്കത് മനസിലാകുന്നില്ല. അത് അംഗീകരിക്കാനും അവർ തയാറാവുന്നില്ല. സമരത്തിന് പിന്നിൽ മറ്റാരോ ആണെന്നും അതുകൊണ്ടാണങ്ങനെ സംഭവിക്കുന്നതെന്നും ടി പി രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.

error: