ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയ കേസ്; യാസിറിനെതിരെ നൽകിയ പരാതി പൊലീസ് ഗൗരത്തിലെടുത്തില്ലെന്ന് ആരോപണം
കോഴിക്കോട്: ഈങ്ങാപ്പുഴ കൊലപാതകത്തിൽ പ്രതി യാസിറിനെതിരെ പൊലീസിൽ പരാതി കൊടുത്തുതായി ബന്ധുക്കൾ. എന്നാൽ പൊലീസ് പരാതി ഗൗരവമായി എടുത്തില്ലെന്നും ആരോപണമുണ്ട്. നേരത്തെയും ഷിബിലയെ യാസിർ മർദിച്ചിരുന്നുവെന്ന പരാതിയുണ്ട്. ഇതുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നൽകിയിരുന്നുവെന്നാണ് വീട്ടുകാര് പറയുന്നത്.
കക്കാട് കുടുംബ വഴക്കിനെ തുടർന്നാണ് യാസിർ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയത്. ഭാര്യാ മാതാവിനെയും പിതാവിനെയും വെട്ടി പരിക്കേൽപ്പിച്ചു. യാസിർ ലഹരിക്ക് അടിമയാണ്. ഇന്നലെ വൈകിട്ട് 6.35ഓടെയായിരുന്നു ആക്രമണം. വീട്ടുകാർ നോമ്പ് തുറക്കാനുള്ള ഒരുക്കത്തിലായിരുന്നു. ഈ സമയം ഭാര്യ വീട്ടിലേക്കെത്തിയ യാസിർ ആദ്യം ഭാര്യയെ ആക്രമിച്ചു. ഭാര്യ ഷിബിലയെ യാസിർ കത്തികൊണ്ട് കുത്തുകയായിരുന്നു. ഇത് തടയാൻ എത്തിയപ്പോഴാണ് തടുക്കാനെത്തിയപ്പോഴാണ് ഷിബിലയുടെ മാതാവിനും പിതാവിനും വെട്ടേറ്റത്. നാലു വർഷം മുമ്പായിരുന്നു ഷിബിലയുടെയും യാസിറിൻറെയും വിവാഹം. ഇവർക്ക് മൂന്നു വയസുള്ള കുട്ടിയുണ്ട്.
ഷിബിലയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഷിബിലയുടെ പിതാവ് അബ്ദുറഹ്മാൻ, മാതാവ് ഹസീന എന്നിവർക്കാണ് ഗുരുതരമായി പരുക്കേറ്റത്. അബ്ദുറഹിമാൻറെ നില ഗുരുതരമായി തുടരുകയാണ്. രണ്ടുപേരും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
ആക്രമണശേഷം കടന്നുകളഞ്ഞ യാസിറിനെ മെഡിക്കൽ കോളേജ് പാർക്കിംഗിൽ വച്ചാണ് പിടികൂടിയത്. കൊലപാതകത്തിനു ശേഷം പ്രതി സഞ്ചരിച്ച അതേ കാറിൽ നിന്ന് തന്നെയാണ് പിടിയിലായത്.
രാസലഹരിക്ക് അടിമയായ യാസറിൻ്റെ ഉപദ്രവം സഹിക്ക വയ്യാതെയാണ് ഷിബില കുഞ്ഞിനെയും കൂട്ടി അടിവാരത്തെ വാടക വീട്ടിൽ നിന്ന് കക്കാട്ടെ സ്വന്തം വീട്ടിലേക്ക് എത്തിയതെന്ന് അയൽവാസികൾ പറയുന്നു. കുറച്ചു നാളായി ഇരുവരും അകന്നു കഴിയുന്നതിനാൽ, കുഞ്ഞിൻറെ പിറാന്നളിന് യാസറിനെ വിളിച്ചിരുന്നില്ല. ഈ ദേഷ്യത്തിൽ ഷിബിലയുടെ വസ്ത്രങ്ങൾ മുഴുവൻ യാസർ കത്തിച്ചു കളഞ്ഞെന്നും അതിൻ്റെ ദൃശ്യങ്ങൾ വാട്സാപ്പ് വഴി അയച്ചു കൊടുത്തെന്നും അയൽവാസി പറഞ്ഞു.