സവർക്കറെ അനുകൂലിച്ച് ഗവർണർ, എസ്എഫ്ഐ ബാനറിൽ അതൃപ്തി
കോഴിക്കോട് (KOZHIKODE) : കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ (SFI) ബാനറിൽ അതൃപ്തി വ്യക്തമാക്കി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. സവർക്കർ എങ്ങനെയാണ് രാജ്യ ശത്രു ആകുന്നതന്ന്. സർവകലാശാലയിലേക്ക് കയറിയപ്പോൾ പോസ്റ്റർ കണ്ടു. എന്ത് ചിന്തയാണിത്?
സവർക്കർ എന്താണ് ചെയ്തതെന്നു ശരിയായി പഠിച്ചാൽ കാര്യങ്ങൾ മനസിലാകും. രാജ്യത്തിന് വേണ്ടി ത്യാഗങ്ങൾ ചെയ്ത ആളാണ് സവർക്കർ. മറ്റുള്ളവർക്ക് വേണ്ടിയാണ് സവർക്കർ എല്ലാ കാലത്തും പ്രവർത്തിച്ചത്.
വീടിനെയോ വീട്ടുകാരെയോ കുറിച്ചല്ല സമൂഹത്തെ കുറിച്ചാണ് സവർക്കർ എല്ലാ കാലത്തും ചിന്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെയുള്ള ബാനറുകൾ എങ്ങനെ കാമ്പസിൽ എത്തുന്നുവെന്നത് ശ്രദ്ധിക്കണമെന്ന് വൈസ് ചാൻസലർക്ക് ഗവർണർ നിർദേശം നൽകി.
Highlight: Governor supports Savarkar and against with SFI banner