നാടിനെ മദ്യലഹരിയിൽ മുക്കിക്കൊല്ലാൻ ശ്രമം, സർക്കാരിനെതിരെ കത്തോലിക്ക സഭ
തിരുവനന്തപുരം (Trivandrum ): സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് കത്തോലിക്ക സഭാ സര്‍ക്കുലര്‍. തുടര്‍ഭരണം നേടി വരുന്ന സര്‍ക്കാരുകള്‍ക്ക് വരുമാനം കണ്ടെത്താനുളള കുറുക്കു വഴിയാണ് മദ്യ നിര്‍മാണവും വില്‍പനയുമെന്നാണ് സര്‍ക്കുലറിലെ പ്രധാന വിമര്‍ശനം.
ഐടി പാര്‍ക്കുകളില്‍ പബ് സ്ഥാപിക്കാനും എലപ്പുളളി ബ്രൂവറിക്ക് അനുമതി നല്‍കാനുമുളള നീക്കങ്ങളെയും സഭ വിമര്‍ശിക്കുന്നു. നാടിനെ മദ്യലഹരിയില്‍ മുക്കിക്കൊല്ലാന്‍ ശ്രമം നടക്കുന്നു. സര്‍ക്കാരിന്‍റെ ലഹരി വിരുദ്ധ പദ്ധതികള്‍ ഫലം കാണുന്നില്ലെന്നും കത്തോലിക്ക മെത്രാന്‍ സമിതിയുടെ സര്‍ക്കുലര്‍. സര്‍ക്കുലര്‍ ഇന്ന് പളളികളില്‍ വായിക്കും.
ലഹരിക്കെതിരായ ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായി കേരള കത്തോലിക്ക സഭ ഇന്ന് മദ്യ വിരുദ്ധ ഞായര്‍ ആചരിക്കും. ലഹരിയെ ഫലപ്രദമായി നേരിടുന്നതിനും തരണം ചെയ്യാനുളള മാര്‍ഗങ്ങള്‍ കണ്ടെത്താനുമാണ് മദ്യവിരുദ്ധ ഞായറായി ഇന്ന് ആചരിക്കുന്നതെന്ന് കേരള കത്തോലിക്കാ മെത്രാന്‍ സമിതി അറിയിച്ചു. വിശ്വാസികള്‍ക്ക് ലഹരി വിരുദ്ധ സന്ദേശം നല്‍കുന്നതിന്‍റെ ഭാഗമായി ഇന്നത്തെ കുര്‍ബാനയ്ക്കിടയില്‍ പ്രത്യേക സര്‍ക്കുലറും വായിക്കും.
തുടര്‍ഭരണം നേടിവരുന്ന സര്‍ക്കാരുകള്‍ പണം കണ്ടെത്തുന്ന കുറുക്കുവഴിയാണ് മദ്യ നിര്‍മാണവും വില്‍പനയുമെന്നാണ് സര്‍ക്കുലറിലെ പ്രധാന വിമര്‍ശനം. ഐടി പാര്‍ക്കുകളില്‍ പബ്ബു തുടങ്ങാനും എലപ്പുളളിയില്‍ ബ്രൂവറി സ്ഥാപിക്കാനുമുളള സര്‍ക്കാര്‍ തീരുമാനങ്ങള്‍ നാടിനെ മദ്യലഹരിയില്‍ മുക്കിക്കൊല്ലാനുളള ശ്രമമായും സര്‍ക്കലുറില്‍ കുറ്റപ്പെടുത്തലുണ്ട്.
Highlights: kcbc against kerala pinarayi vijayan government over liquor policy