വ്യവസായ വകുപ്പ് മന്ത്രിയുടെയും സംഘത്തിന്റെയും വിദേശയാത്രക്ക് അനുമതി നിഷേധിച്ചു
തിരുവനന്തപുരം(TRIVANDRUM):വ്യവസായ വകുപ്പ് മന്ത്രി പി രാജീവിന്റെയും സംഘത്തിന്റെയും വിദേശയാത്രക്ക് വിദേശകാര്യ മന്ത്രാലയം അനുമതി നിഷേധിച്ചു. മന്ത്രിതലത്തിൽ പങ്കെടുക്കേണ്ട പരിപാടി അല്ലെന്നുമാണ് അനുമതി നിഷേധിക്കാൻ കാരണം എന്ന് വിശദീകരിച്ചു.
അമേരിക്കയും ലെബനനും സന്ദർശിക്കാനായിരുന്നു തീരുമാനം, ഇതിന്‍റെ ഭാഗമായി ഈ മാസം 28 മുതൽ ഏപ്രിൽ 1 വരെ വിദേശയാത്ര നടത്താനായിരുന്നു നിർദേശം. അമേരിക്കൻ സൊസൈറ്റി ഫോർ പബ്ലിക് അഡ്മിനിസ്ട്രേഷൻ സംഘടിപ്പിച്ച ചർച്ചയിൽ പങ്കെടുക്കാനായിരുന്നു വ്യവസായ വകുപ്പ് മന്ത്രിക്ക് ക്ഷണം ലഭിച്ചിരുന്നത്.
ലെബനനിലെ വ്യവസായ മന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം നേരിട്ട് അമേരിക്കയിലേക്ക് പോകാനായിരുന്നത്. മന്ത്രിക്കൊപ്പം വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, കെഎസ്ഐഡിസി എംഡി ഉൾപ്പെടെയുള്ള നാലംഗ സംഘവും യാത്രയ്ക്കായി കേന്ദ്ര സർക്കാരിൻ്റെ അനുമതി തേടിയിരുന്നുവെങ്കിലും വിദേശകാര്യ മന്ത്രാലയം അനുമതി നിഷേധിച്ചു.
Highlights: Permission denied for the Industries Minister and his team’s foreign trip.