Kerala

വാളയാറിൽ അമ്മയും മകനും സംഘവും ലഹരിക്കടത്തിൽ പിടിയിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്


പാലക്കാട് (PALAKKAD ) :
വാളയാറിൽ ലഹരിമരുന്ന് കൈവശം വെച്ചതുമായി ബന്ധപ്പെട്ട് അമ്മയും മകനും കൂട്ടുകാരും എക്സൈസിന്റെ പിടിയിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. തൃശ്ശൂർ സ്വദേശി അശ്വതി (46), മകൻ ഷോൺ സണ്ണി (21), കോഴിക്കോട് എലത്തൂർ സ്വദേശികളായ പി. മൃദുൽ (29), അശ്വിൻ ലാൽ (26) എന്നിവരാണ് 10.12 ഗ്രാം എംഡിഎംഎയുമായി അറസ്റ്റിലായത്.

അന്വേഷണത്തിൽ, അശ്വതി ഭർത്താവിൽ നിന്ന് അകന്നതിന് ശേഷം കേസിലെ മുഖ്യപ്രതി മൃദുലുമായുള്ള ബന്ധം ശക്തിപ്പെടുത്തിയതാണെന്നും, മൃദുലിന്റെ പ്രേരണയിൽ ഇവർ ലഹരി ഉപയോഗം ആരംഭിച്ചതായും കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്ന് ഒരു വർഷം മുമ്പ് ലഹരിക്കടത്തിലേക്ക് കടന്ന ഇവർ, ബംഗളൂരുവിൽ നിന്ന് ലഹരി വാങ്ങി എറണാകുളത്ത് ചില്ലറ വിൽപന നടത്തുകയായിരുന്നു.

പ്രതികളുടെ ഫോൺ പരിശോധനയിൽ, പതിവായി ലഹരി കൈമാറ്റം നടത്തിയിരുന്ന ബന്ധങ്ങൾ കണ്ടെത്തിയതായി അന്വേഷണസംഘം അറിയിച്ചു. സഞ്ചരിച്ച കാറിൽ നിന്ന് ലഹരി ഉപയോഗത്തിനുള്ള ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

മുഖ്യപ്രതി മൃദുലിന് മുമ്പ് നിരവധി ലഹരിക്കേസുകളിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതോടൊപ്പം, ബെംഗളൂരുവിൽനിന്നുള്ള യാത്രക്കിടയിൽ നിരന്തരം ലഹരി ഉപയോഗിച്ചിരുന്നതായും പ്രതികൾ സമ്മതിച്ചു. ലഹരിക്കടത്ത് സംഘത്തിലെ മറ്റ് കണ്ണികളെ കണ്ടെത്തുന്നതിനുള്ള അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.

Highlights: More details have emerged in the case of a mother, her son, and their associates being caught in a drug trafficking operation in Walayar.

error: