Kerala

നിലമ്പൂർ വനത്തിൽ മൂന്നിടങ്ങളിലായി മൂന്നു കാട്ടാനകളെ ചരിഞ്ഞ നിലയിൽ കണ്ടെത്തി

മലപ്പുറം(Malappuram ): നിലമ്പൂർ വനപരിസരത്തിൽ ചൊവ്വാഴ്ച മൂന്നിടങ്ങളിലായി മൂന്ന് കാട്ടാനകളെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയതായി വനംവകുപ്പ് അറിയിച്ചു. കരുളായി, മരുത, കാരക്കോട് പുത്തരിപ്പാടം എന്നീ പ്രദേശങ്ങളിലാണ് വിവിധ പ്രായത്തിലുള്ള ആനകളുടെ ജഡങ്ങൾ കണ്ടെത്തിയത്.

മരുത മേഖലയിൽ 20 വയസ്സുള്ള പിടിയാനയും, പുത്തരിപ്പാടത്ത് 10 വയസ്സുള്ള കുട്ടികൊമ്പനുമാണ് മരിച്ച നിലയിൽ കണ്ടെത്തിത്. ഇവയുടെ ജഡങ്ങൾ പരിശോധിച്ച ഉദ്യോഗസ്ഥർക്ക് നാലുദിവസം മുമ്പാണ് മരണം സംഭവിച്ചിട്ടുള്ളതെന്നാണു നിഗമനം. പുത്തരിപ്പാടത്ത് കണ്ടെത്തിയ ആന, സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിന്ന് ഏകദേശം 200 മീറ്റർ അകലെ കണ്ടെത്തിയതായും അധികൃതർ അറിയിച്ചു. രണ്ട് ആനകളും അസുഖം മൂലമാണു മരിച്ചതെന്നത് വനംവകുപ്പിന്റെ പ്രാഥമിക വിലയിരുത്തലിൽ പുറത്തുവന്നു.

കരുളായിയിലെ എഴുത്തുകൽ ഭാഗത്തു ഏകദേശം ആറുമാസം പ്രായമുള്ള ഒരു കൊമ്പൻ ആനക്കുട്ടിയുടെ ജഡവും വനപാലകർ കണ്ടെത്തി. ഈ ആനയെ കടുവ ആക്രമിച്ചതായി സംശയിക്കുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ പ്രദേശത്ത് നിന്ന് ആനയുടെ അലർച്ച കേട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ആനക്കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

ആനകളുടെ മരണത്തിൽ കൂടുതൽ വ്യക്തത ലഭിക്കുന്നതിനായി പോസ്റ്റ്‌മോർട്ടം ഉൾപ്പെടെയുള്ള നടപടികൾ ആരംഭിച്ചതായി വനംവകുപ്പ് അറിയിച്ചു. വനജീവികളുടെ തുടർച്ചയായ മരണങ്ങൾക്കു പിന്നിലുള്ള കാരണങ്ങൾ വിശദമായി അന്വേഷിക്കേണ്ടതുണ്ടെന്നുമാണ് പരിസ്ഥിതി പ്രവർത്തകരുടെ ആവശ്യം.

Highlights: Three wild elephants found lying down in three places in Nilambur forest

error: