എൻ. പ്രശാന്ത് ഐഎഎസിൻ്റെ സസ്പെൻഷൻ; പ്രശാന്തിൻറെ പരാതികൾ നേരിട്ട് കേൾക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം
തിരുവനന്തപുരം(THIRUVANATHAPURAM): സസ്പെൻഷനിൽ തുടരുന്ന ഐഎഎസ് ഉദ്യോഗസ്ഥൻ എൻ. പ്രശാന്ത് നൽകിയ പരാതികൾ ചീഫ് സെക്രട്ടറി നേരിട്ട് കേൾക്കും. മുഖ്യമന്ത്രി നിർദേശപ്രകാരമാണ് അടുത്ത് ആഴ്ച നടക്കുന്ന ഹിയറിംഗിൽ പ്രശാന്തിന്റെ വാദങ്ങൾ കേൾക്കുക.
സാമൂഹ്യമാധ്യമങ്ങളിലൂടെ ഉന്നത ഉദ്യോഗസ്ഥരെയും സഹപ്രവർത്തകരെയും വിമർശിച്ചതിനെ തുടർന്നാണ് കഴിഞ്ഞ നവംബർ 11ന് എൻ. പ്രശാന്തിനെ സസ്പെൻഡ് ചെയ്തത്. ഇയാൾക്ക് നൽകിയ കാരണം കാണിക്കൽ നോട്ടീസിന് നൽകിയ മറുപടി കൂടുതൽ വിവാദങ്ങൾക്ക് വഴി വച്ചിരുന്നു.
ചീഫ് സെക്രട്ടറിയോട് തിരിച്ച് ചോദ്യങ്ങൾ ചോദിച്ച പ്രശാന്തിൻ്റെ നടപടി അസാധാരണമായിരുന്നു. പിന്നാലെ വീണ്ടും വിശദീകരണം തേടി നോട്ടീസ് നൽകിയെങ്കിലും അതിനും പ്രശാന്ത് മറുപടി നൽകിയില്ല. സസ്പെൻഷൻ പരിശോധിക്കാൻ ചേർന്ന റിവ്യു കമ്മിറ്റി പ്രശാന്തിൻറെ മറുപടി തൃപ്തികരമല്ലെന്ന് മുഖ്യമന്ത്രി റിപ്പോർട്ട് നൽകിയിരുന്നു.
ഈ റിപ്പോർട്ട് പരിശോധിച്ചാണ് പ്രശാന്തിനെ നേരിട്ട് ഹിയറിംഗിന് വിളിച്ച് വിശദീകരണം കേൾക്കാൻ ചീഫ് സെക്രട്ടറിയ്ക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകിയത്. അടുത്ത ആഴ്ച ഹിയറിംഗിന് ഹാജരാകാൻ ചീഫ് സെക്രട്ടറി എൻ പ്രശാന്തിന് നോട്ടീസ് നൽകിയിട്ടുണ്ട്. ഹിയറിങ്ങിൽ പ്രശാന്ത് എത്തുമോ എത്തിയാൽ എന്ത് പറയുമെന്നതാണ് പ്രധാനം. പ്രശാന്തിനൊപ്പം സസ്പെൻഡ് ചെയ്തിരുന്ന കെ ഗോപാലകൃഷ്ണൻെ തിരിച്ചെടുത്തിരുന്നു.
Highlights: Suspension of IAS officer N. Prasanth; Chief Minister directs to hear Prasanth’s grievances directly