കരുവന്നൂർ ബാങ്ക് തട്ടിപ്പ്: ‘ജില്ലാകമ്മിറ്റിക്ക് അക്കൗണ്ട് ഇല്ലെന്ന് ഇഡിയെ ബോധ്യപ്പെടുത്തി’; കെ. രാധാകൃഷ്ണൻ എംപി
തൃശൂർ(THRISSUR): കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിഐടിഎം ജില്ലാകമ്മിറ്റിയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് വ്യക്തമാക്കി എംപി കെ. രാധാകൃഷ്ണൻ. ജില്ലാകമ്മിറ്റിക്ക് ബാങ്കിൽ അക്കൗണ്ട് ഇല്ലെന്നും, അക്കൗണ്ട് ഉണ്ടെന്ന് പറഞ്ഞ് തയാറാക്കിയ മൊഴിയിൽ ഒപ്പിടാൻ താൽപര്യമില്ലെന്നു ഇഡി ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയതായും അദ്ദേഹം വ്യക്തമാക്കി.
ഇഡി ചോദിച്ച എല്ലാ ചോദ്യങ്ങൾക്കും വ്യക്തമായ മറുപടി നൽകിയെന്നും, സ്വത്ത് വിവരങ്ങൾക്കും ബാങ്ക് ഡീറ്റെയിൽസിനും മുൻകൂട്ടിയൊരുക്കമായിട്ടാണ് കൈമാറിയതെന്നും എംപി വ്യക്തമാക്കി. “സ്വത്തുക്കളെ കുറിച്ചോ അക്കൗണ്ടുകളെ കുറിച്ചോ ഒന്നും ചോദിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിപിഎം ജില്ലാ കമ്മിറ്റിക്ക് യാതൊരു പങ്കുമില്ലെന്ന് ഇഡിയ്ക്ക് ബോധ്യപ്പെട്ടു. പാർട്ടി തീരുമാനങ്ങൾ ഇഡിയോട് വിശദീകരിച്ചുവെന്നും രാധാകൃഷ്ണൻ പറഞ്ഞു. തൻ്റെ മൊഴിയെടുത്തത് ഒരു മണിക്കൂർ മാത്രമാണെന്നും പറഞ്ഞ എംപി ബാക്കി സമയം ഓഫീസിലിരുന്നുവെന്നും വ്യക്തമാക്കി. ഇന്നലെ ചോദ്യം ചെയ്തതിന് ശേഷം എട്ടു മണിക്കൂർ ഇഡി ഓഫീസിൽ എംപിയെ ഇരുത്തിയിരുന്നു.
Highlights: Karuvannur Bank Scam: “Convinced ED that the district committee has no account,” says MP K. Radhakrishnan