HighlightsKerala

പൊലീസിനെ കണ്ട് ഇറങ്ങി ഓടി ഷൈൻ ടോം, ഒപ്പമുണ്ടായിരുന്നത് പാലക്കാട് സ്വദേശി

കൊച്ചി (Kochi): ലഹരി പരിശോധനക്കിടെ ഇറങ്ങിയോടിയ ഷൈൻ ടോം ചാക്കോയുടെ ഹോട്ടൽ റൂമിലെ സന്ദർശന വിവരങ്ങൾ പുറത്ത് വന്നു. പാലക്കാട് സ്വദേശികളാണ് ഷൈനിനൊപ്പം മുറിയിലുണ്ടായിരുന്നത്. ഹോട്ടലിലെത്തിയ ശേഷം രണ്ട് യുവതികളെ ഷൈൻ കണ്ടു. ഒരു സ്ത്രീ റൂമിലേക്ക് വന്നു. അവർ പിന്നീട് മറ്റൊരു റൂം എടുത്തു. ബാറിൽ വച്ച് ഷൈൻ മറ്റൊരു സ്ത്രീയെ കണ്ടു. ഇവരെ യൂബർ വിളിച്ച് ഷൈൻ പറഞ്ഞയച്ചു.

പാലക്കാട്‌ സ്വദേശികളാണ് മുറിയിൽ ഷൈനിന് ഒപ്പമുണ്ടായിരുന്നത്. ഡാൻസാഫ് പരിശോധനയ്ക്ക് എത്തുമ്പോൾ മുർഷിദ് എന്നയാളാണ് മുറിയിൽ ഉണ്ടായിരുന്നത്. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ആൾ എന്നാണ് പൊലീസിനോട് മുർഷിദ് പറഞ്ഞത്. മുറിയിൽ അനന്തകൃഷ്ണൻ എന്നു പേരുള്ള മറ്റൊരാൾ കൂടി ഉണ്ടായിരുന്നു. ഡാൻസാഫ് സംഘം എത്തുമ്പോൾ ഇയാൾ മുറിയിൽ ഉണ്ടായിരുന്നില്ല. പിന്നീട് ഇയാളെയും വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ഇയാളെയും വിട്ടയച്ചു. പാലക്കാട്‌ സ്വദേശികൾ റൂമിലേക്ക് എത്തിയത് ഇന്നലെ വൈകീട്ടോടെയാണ് എന്നാണ് ഹോട്ടൽ അധികൃതർ വ്യക്തമാക്കിയത്.

Highlights: Shine Tom ran away after seeing the police, accompanied by a Palakkad native

error: