HighlightsKerala

ചെന്നിത്തലയെ കസ്റ്റഡിയിലെടുത്ത് മുംബെ പൊലീസ്,  സ്റ്റേഷനിലെത്തിച്ച് വിട്ടയച്ചു

മുംബൈ(Mumbai): കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തലയെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തു.

മഹാരാഷ്ട്ര പി സി സി പ്രസിഡന്‍റടക്കമുള്ള കോൺഗ്രസ് നേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇ ഡി ഓഫീസ് മാർച്ചിൽ പങ്കെടുക്കാൻ പുറപ്പെട്ട നേതാക്കളെയാണ് കസ്റ്റഡിയിലെടുത്തത്. പി സി സി ഓഫീസിൽ നിന്ന് പുറത്തിറങ്ങുമ്പോഴായിരുന്നു പൊലീസ് നടപടി.

എല്ലാവരെയും ദാദർ സ്റ്റേഷനിലേക്ക് കൊണ്ടു പോയ ശേഷം വിട്ടയച്ചു. ചെന്നിത്തല തിലക് ഭവനിലേക്ക് തിരികെ എത്തി.

Highlights: Mumbai Police took Chennithala into custody, took him to the station and released him.

error: