Kerala

കണ്ണൂർ സർവകലാശാല പേപ്പർ ചോർച്ച: ഗ്രീൻവുഡ്സ് കോളേജ് പ്രിൻസിപ്പലിനെ സസ്‌പെൻഡ് ചെയ്തു

കണ്ണൂർ(KANNUR): ബി.സി.എ ആറാം സെമസ്റ്റർ സർവകലാശാലാ പരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർന്ന സംഭവത്തിൽ കാസർകോട് പാലക്കുന്ന് ഗ്രീൻവുഡ്സ് ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ പ്രിൻസിപ്പൽ ഇൻചാർജ് പി. അജീഷിനെ സസ്‌പെൻഡ് ചെയ്തു. സംഭവത്തിൽ ബേക്കൽ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് കോളേജ് മാനേജ്മെന്റിന്റെ നടപടിയെന്ന് ഔദ്യോഗിക വിശദീകരണത്തിൽ അറിയിച്ചു.

കണ്ണൂർ സർവകലാശാല അയച്ച ചോദ്യപേപ്പർ പരീക്ഷയ്ക്ക് രണ്ടുമണിക്കൂർ മുൻപ് പ്രിൻസിപ്പലിന്റെ ഇ-മെയിലിൽ എത്തിയതായും, അതിന്റെ പാസ്വേഡ് മണിക്കൂർ ശേഷമാണ് ലഭിച്ചതെന്നും, എന്നാൽ പാസ്വേഡ് ലഭിച്ചതിനുശേഷം ചോദ്യങ്ങൾ വാട്‌സാപ്പിലൂടെ വിദ്യാർഥികൾക്ക് കൈമാറിയതായി കണ്ടെത്തിയതായും സർവകലാശാലയുടെ സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

വിദ്യാർഥികൾ നൽകിയ തെളിവുകൾ വെളിപ്പെടുത്തുന്നത്, പ്രിൻസിപ്പൽ അജീഷ് തന്നെ ചില പ്രധാനപ്പെട്ട ചോദ്യങ്ങൾ കോളേജിലെ വിദ്യാർത്ഥികളുടെ വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് അയച്ചുവെന്നാണ്. ഇതിനു പിന്നാലെയാണ് സർവകലാശാലയും, പൊലീസ് വകുപ്പും ചേർന്ന് അന്വേഷണം ആരംഭിച്ചത്. മുന്‍ വര്‍ഷങ്ങളിലെ ചോദ്യങ്ങള്‍ അധ്യാപകര്‍ കൈമാറുന്നത് പതിവാണെന്നും, അതിനിടയിലായി ഈ വര്‍ഷത്തെ ചോദ്യങ്ങളും അതിൽപ്പെട്ടതാവാമെന്നുമാണ് പ്രിൻസിപ്പലിന്റെ മുൻവിധി.

HIGHLIGHTS: Kannur University paper leak: Greenwoods College principal suspended

error: