HighlightsKerala

“ദുരനുഭവങ്ങൾ നേരിട്ടാൽ ഉടൻ പ്രതികരിക്കണം” അഭിമുഖ വിവാദത്തിൽ വിശദീകരണവുമായി മാല പാർവതി

കൊച്ചി (Kochi): വിവാദ പരാമർശങ്ങളിൽ വിശദീകരണവുമായി നടി മാല പാർവതി രംഗത്ത്. “ദുരനുഭവങ്ങൾ നേരിട്ടാൽ അപ്പോൾ തന്നെ പ്രതികരിക്കണമെന്നാണ് താൻ ഉദ്ദേശിച്ചത്,” എന്ന് മാല പാർവതി  വ്യക്തമാക്കി. പിന്നീട് മാത്രമേ ഇന്റേണനൽ കമ്മിറ്റിയേയും മറ്റ് വഴികളെയും സമീപിക്കാവൂ എന്നും അവര്‍ പറഞ്ഞു.

നടി വിൻസി അലോഷ്യസ്, നടൻ ഷൈൻ ടോം ചാക്കോക്കെതിരെ പരാതി നൽകിയതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നൽകുന്നതിനിടെയാണ് വിവാദം ഉയർന്നത്. യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ, സിനിമ മേഖലയിലെ മോശം അനുഭവങ്ങൾ മാനേജ് ചെയ്യാൻ നടിമാർക്ക് പ്രത്യേക സ്കിൽ വേണമെന്ന മാല പാർവതിയുടെ പരാമർശമാണ്  വിവാദമുണ്ടാക്കിയത്.

വിവരക്കേടാണ് വിവാദത്തിന് കാരണമെന്നും താൻ ഉദ്ദേശിച്ച കാര്യം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെന്നും മാല പാർവതി വ്യക്തമാക്കി. “പെൺകുട്ടികൾ ഇത്തരം കാര്യങ്ങളിൽ എന്തിനാണ് പേടിക്കുന്നത്?” എന്ന ചോദ്യം ഉന്നയിച്ച മാല പാർവതി, സെറ്റിൽ വിൻസി നേരിട്ടതുപോലുള്ള അപമാനങ്ങൾ അപ്പോൾ തന്നെ തുറന്നു പറയേണ്ടതായിരുന്നു എന്ന് അഭിപ്രായപ്പെട്ടു.

“സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത കാര്യങ്ങളാണ് തനിക്കെതിരെ പറയുന്നത്. വിൻസി പൊതു മദ്ധ്യത്തിൽ അപമാനം നേരിട്ടെന്നാണ് പറയുന്നത്. എന്നാൽ, അന്ന് തന്നെ പ്രതികരിച്ചിരുന്നെങ്കിൽ, സെറ്റിൽ ഉണ്ടായിരുന്നവർ ഉറപ്പായും അവളെ പിന്തുണച്ചേനെ,” എന്നും മാല പാർവതി കൂട്ടിച്ചേർത്തു.

നടിമാരെ അപമാനിക്കുന്ന സാഹചര്യങ്ങളിൽ ഉടൻ പ്രതികരിക്കേണ്ടതിന്റെ ആവശ്യകതയാണ് താൻ വ്യക്തമാക്കിയതെന്നും അതിനെ തെറ്റായി അവതരിപ്പിക്കരുതെന്നും മാല പാർവതി വ്യക്തമാക്കി.

Highlights: “If you face any misfortune, you should respond immediately,” Mala Parvathy explains in the interview controversy from

error: