തൃശൂർ പൂര വിളംബരത്തിന് ഇത്തവണയും കൊമ്പൻ എറണാകുളം ശിവകുമാർ
തൃശൂർ(Thrissur): പൂരം വിളംബരത്തിന് ഇത്തവണയും കൊമ്പൻ എറണാകുളം ശിവകുമാർ തന്നെ. പൂരത്തലേന്ന് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയെത്തുന്ന കൊമ്പൻ തെക്കേ ഗോപുരനട തുറന്നിടുന്നതോടെയാണ് പൂരത്തിന് വിളംബരമാകുക. ബോർഡ് അംഗങ്ങളുടെയും ഘടകകക്ഷേത്ര പ്രതിനിധികളുടെയും യോഗത്തിന്റെതാണ് തീരുമാനം. മേയ് അഞ്ചിനാണ് പൂര വിളംബരം. ആറിനാണ് തൃശൂർ പൂരം. തുടർച്ചയായ അഞ്ചാം തവണയാണ് ശിവകുമാർ പൂരത്തിന് വിളമ്പരമേകുന്നത്.
Highlights: Thrissur Pooram Vilambara Procession will once again feature the tusker Ernakulam Shivakumar this time too.